മൂവാറ്റുപുഴ: മത്തങ്ങാ തോടിെൻറ സംരക്ഷണഭിത്തി കയർ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കും. മാറാടി പഞ്ചായത്ത് മൂന്നാം വാർഡിലെ മത്തങ്ങാ തോടിനാണ് കയർ ഭൂവസ്ത്രം വിരിക്കുന്നത്. പരമ്പരാഗത രീതിയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് തോടിെൻറ പ്രതലം കയർ വിരിച്ച് സംരക്ഷിക്കുന്ന പദ്ധതിക്ക് മൂവാറ്റുപുഴ ബ്ലോക്കിൽ തുടക്കമായി. കായനാട് കവലയിെല മത്തങ്ങാ തോടിെൻറ 200 മീറ്റർ ഭാഗെത്ത തോടിെൻറ ഭിത്തി ഇടിഞ്ഞതിനാൽ ഏഴ് ഏക്കർ വരുന്ന പുഞ്ചപ്പാടത്ത് കൃഷിയിറക്കാൻ കഴിഞ്ഞിരുന്നില്ല. പാടത്തിെൻറ ബാക്കിയുള്ള ഭാഗെത്ത ഭിത്തി 14 വർഷം മുമ്പ് കെട്ടി സംരക്ഷിച്ചിരുന്നെങ്കിലും ഈ ഭാഗം പണി പൂർത്തിയാകാതെ കിടക്കുകയായിരുന്നു. ഇതോടെ സമീപത്തെ പാടത്തേക്ക് വെള്ളം കയറി കൃഷി ചെയ്യാനാവാത്ത അവസ്ഥയുമാണ്. പദ്ധതി പ്രകാരം തോടിെൻറ ഇരുവശവും 50 സെ.മീറ്റർ താഴ്ത്തി കയർ ഭൂവസ്ത്രം വിരിക്കും. 83,000 രൂപയാണ് കയർ ഭൂവസ്ത്രത്തിന് ചെലവ് വരുക. 905 തൊഴിലുറപ്പ് പണികളും ഇതിെൻറ ഭാഗമാകും. മൂവാറ്റുപുഴയിൽ ആദ്യമായാണ് പദ്ധതി നടപ്പാകുന്നത്. തോടിെൻറ ഭിത്തി സംരക്ഷിക്കപ്പെടുന്നതോടെ പ്രദേശത്തെ 30ഓളം കുടുംബങ്ങളുടെ പാടശേഖരത്തിൽ കൃഷിയിറക്കാനാകും. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലത ശിവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ.പി. ബേബി, ഒ.സി. ഏലിയാസ്, വാർഡ് മെംബർ മുരളി കെ.എസ്, പഞ്ചായത്ത് അംഗങ്ങളായ വത്സല ബിന്ദുക്കുട്ടൻ, സാജു കുന്നപ്പിള്ളി, ബാബു തട്ടാറുകുന്നേൽ, ബിന്ദു ബേബി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.