അധികൃതരുടെ അനാസ്ഥ: സൂപ്പർ ഫാസ്​റ്റ് കട്ടപ്പുറത്ത്

കൂത്താട്ടുകുളം : അധികൃതരുടെ അനാസ്ഥമൂലം സൂപ്പർ ഫാസ്റ്റ് കട്ടപ്പുറത്ത്. നിസ്സാര കേടുപാടുള്ള പത്തനംതിട്ട ഡിപ്പോയുടെ സൂപ്പർ ഫാസ്റ്റ് ബസ് കൂത്താട്ടുകുളം ഡിപ്പോയിൽ ഒരു മാസത്തിലേറെയായി കട്ടപ്പുറത്ത് കിടക്കുന്നത്. നവംബർ 27 മുതൽ ഡീസൽ ഇഞ്ചക്ഷൻ പമ്പ് തകരാറായിട്ട് ഡിപ്പോയിൽ ഇട്ട് ജീവനക്കാർ മടങ്ങി. ഒരു മാസം കഴിഞ്ഞിട്ടും ബസ് നിരത്തിൽ ഇറക്കാനുള്ള നടപടി സ്വീകരിക്കുന്നില്ല. ശബരിമല സീസണിൽ സൂപ്പർ ഫാസ്റ്റ് ബസില്ലാതെ കോർപറേഷൻ നട്ടം തിരിയുമ്പോഴാണ് അധികൃതരുടെ അനാസ്ഥ. ഡിപ്പോയിലെ കണ്ടം ചെയ്ത ബസുകളുടെ കൂട്ടത്തിൽ കിടക്കുന്നതിനാൽ ടയർ ഊരി മറ്റ് ബസുകൾക്ക് എടുത്തിട്ടുമുണ്ട്. കൂത്താട്ടുകുളം ഡിപ്പോയിൽ ഒരു സൂപ്പർ ഫാസ്റ്റ് ബസുപോലും കോർപറേഷൻ ഇതുവരെ നൽകിയിട്ടില്ല. ബസ് കൂത്താട്ടുകുളത്തിന് കൈമാറാനും നടപടിയില്ല. ശബരിമല സർവിസി​െൻറ പ്രധാന കേന്ദ്രമായ പത്തനംതിട്ട ഡിപ്പോയിൽ ബസ് ഇല്ലാതിരുന്നിട്ട് മറ്റ് ഡിപ്പോയിൽനിന്ന് വായ്പയെടുത്ത് സർവിസ് നടത്തുമ്പോഴാണ് ഈ അനാസ്ഥ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.