നാട്ടുകാരുടെ ഇടപടൽ ഒഴിവാക്കിയത് വൻ ദുരന്തം

മൂവാറ്റുപുഴ: നാട്ടുകാരുടെ ഇടപെടലിനെത്തുടർന്ന് തീപിടിക്കാതെ രക്ഷപ്പെട്ടത് നിരവധി സ്ഥാപനങ്ങൾ. ചൊവ്വാഴ്ച വൈകീട്ടുണ്ടായ തീപിടിത്തത്തിൽ പേഴക്കാപ്പിള്ളി പായിപ്ര കവലയിൽ സ്ഥിതി ചെയ്യുന്ന ടെക് ലിങ്ക് എന്ന കമ്പ്യൂട്ടർ സ്ഥാപനം കത്തിനശിച്ചിരുന്നു. ഇരുന്നില മന്ദിരത്തി​െൻറ മുകളിലെ നിലയിൽ കമ്പ്യൂട്ടർ സ​െൻററും താഴെ ഫർണിച്ചർ കം ബഡ്സ​െൻററുമാണ് പ്രവർത്തിക്കുന്നത്. കമ്പ്യൂട്ടർ സ​െൻററിൽനിന്ന് പുക ഉയർന്നതോടെ നാട്ടുകാർ സംഘടിച്ചെത്തി തീ അണക്കാൻ ശ്രമിച്ചതിനൊടൊപ്പം ഫർണിച്ചർ കടയിൽനിന്ന് സാധനങ്ങളെല്ലാം നീക്കം ചെയ്യുകയായിരുന്നു. ഇതിനൊപ്പം മറ്റ് ബിൽഡിങ്ങുകളിലേക്ക് തീ പടരാതെ നോക്കുകയും ചെയ്തു. പലർക്കും ശ്വാസതടസ്സവും അസ്വസ്ഥതകളുമുണ്ടായി. ഇതിനിടെ രണ്ടുപേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഇതെല്ലാം അവഗണിച്ച് രക്ഷാപ്രവർത്തനം നടത്തിയതിനാൽ രക്ഷപ്പെട്ടത് സമീപെത്ത സ്ഥാപനങ്ങളായിരുന്നു. തീപിടിത്തമുണ്ടായതോടെ എം.സി റോഡിൽ വൻ ഗതാഗതക്കുരുക്കുമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.