കുടുംബശ്രീ തെര​െഞ്ഞടുപ്പ്: കിഴക്കമ്പലത്ത് സംഘർഷം; നാലുപേർക്ക് പരിക്ക്

കിഴക്കമ്പലം: കിഴക്കമ്പലം കുടുംബശ്രീ തെരെഞ്ഞടുപ്പി​െൻറ മുന്നോടിയായി നടന്ന പരിശീലന പരിപാടിയിൽ സംഘർഷം. സി.ഡി.എസ് ചെയർപേഴ്സൻ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് കുഴഞ്ഞുവീണ സി.ഡി.എസ് ചെയർപേഴ്സൻ മാർഗരറ്റ് എബ്രഹാമിനെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ സി.ഡി.എസ് അംഗങ്ങളായ മേരി അഗസ്റ്റിൻ(55), സൂസൻ ജോണി (50), സലോമി സണ്ണി(42) എന്നിവരെ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുടുംബശ്രീ തെരെഞ്ഞടുപ്പിന് മുമ്പ് യൂനിറ്റ് ഭാരവാഹികൾക്ക് നൽകിയ പരിശീലന യോഗത്തിൽ എട്ടിന് ആരംഭിക്കുന്ന യൂനിറ്റ് തെരെഞ്ഞടുപ്പിനോടനുബന്ധിച്ച് നൽകിയ ഫോറവുമായി ബന്ധപ്പെട്ടാണ് സംഘർഷം. രണ്ട് സെഷനായാണ് യോഗം നടന്നത്. രാവിലെ നടന്ന സെഷനിൽ കിഴക്കമ്പലത്തെ ഭരണസമിതിയായ ട്വൻറി 20യിലെ ചില പഞ്ചായത്ത് അംഗങ്ങൾ യോഗത്തിൽ എത്തുകയും ബഹളമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും കുടുംബശ്രീ ജില്ല പ്രതിനിധിയും തെരെഞ്ഞടുപ്പ് വരണാധികാരിയും ഇടപെട്ട് അംഗങ്ങളെ പറഞ്ഞുവിട്ടിരുന്നു. പിന്നീട് ഉച്ചകഴിഞ്ഞ് നടന്ന സെഷനിൽ പരിശീലനത്തിന് ശേഷം യൂനിറ്റ് തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഫോറം വിതരണം ചെയ്തപ്പോൾ പഞ്ചായത്ത് പ്രസിഡൻറും ചില അംഗങ്ങളും കയറിവന്ന് ഫോറം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഇവർക്ക് യോഗത്തിൽ വരാനുള്ള അവകാശം ഇെല്ലന്ന് സി.ഡി.എസ് അംഗങ്ങൾ പറഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. എന്നാൽ, സംഘർഷത്തിൽ പരിക്കേറ്റതായി ആരോപിച്ച് ട്വൻറി 20യുടെ പഞ്ചായത്ത് മെംബർമാരായ പ്രസീല എൽദോ, ഹാഫിസ് ഹൈദരലി ഉൾപ്പെടെ മേരി തോമസ്, അൽഫോൻസ, കെ.കെ. ചെല്ലമ്മ, ജാൻസി വർഗീസ് എന്നിവരും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.