ചേര്‍ത്തല: മാക്കേകടവ് ഗൗരിനാഥ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. ഏഴിന് ആറാട്ടോടെ സമാപിക്കും.ആറാട്ട് ഉത്സവ ദിനത്തിൽ വൈകീട്ട് അഞ്ചിന് ആറാട്ട്ബലി, ആറാട്ട് പുറപ്പാട്, രാത്രി എട്ടിന് പാണ്ടിമേളം, 8.30ന് വലിയ കാണിക്ക, പത്തിന് ലയതരംഗം, 12ന് വടക്കപുറത്ത് ഗുരുതി എന്നിവയും നടക്കും. സഫ്ദർ ഹശ്മി ദിനാചരണം അരൂർ: പുരോഗമന കലാസാഹിത്യ സംഘം അരൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഫ്ദർ ഹശ്മി ദിനവും കവിയരങ്ങും എ.എം. ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.ജി. വേണുഗോപൻപിള്ള അധ്യക്ഷത വഹിച്ചു. എൻ.കെ. സുരേന്ദ്രൻ, പി.ഡി. രമേശൻ, ആർ. റാംമോഹൻ കർത്ത, പി.ജി. സുബ്രഹ്മണ്യൻ, കെ.പി. അജിത് കുമാർ, ചന്തിരൂർ ദിവാകരൻ, മാമച്ചൻ അരൂർ, ഗൗതമൻ തുറവൂർ, സാബു അരൂർ എന്നിവർ സംസാരിച്ചു. സൗജന്യ നേത്രചികിത്സ ക്യാമ്പ് പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്തിെൻറയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തി. എ.എം. ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് രാജേഷ് വിവേകാനന്ദ അധ്യക്ഷത വഹിച്ചു. എ.പി. അംബുജാക്ഷൻ, മൈഥിലി, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.