മാധ്യമപ്രവര്‍ത്തകന് വധഭീഷണി: നടപടിയെടുക്കണമെന്ന് -കെ.യു.ഡബ്ല്യു.ജെ

കൊച്ചി: ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയതി​െൻറ പേരില്‍ മംഗളം ലേഖകനെതിരെ വധഭീഷണി മുഴക്കിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കെ.യു.ഡബ്ല്യു.ജെ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വാഗമണ്ണില്‍ പുതുവത്സരത്തോടനുബന്ധിച്ച് ലഹരി പാര്‍ട്ടി നടത്തിയെന്ന വാര്‍ത്ത നല്‍കിയതി‍​െൻറ പേരിലാണ് ലേഖകന്‍ എം.എസ്. സന്ദീപിനെ ഭീഷണിപ്പെടുത്തിയത്. മൊബൈല്‍ നമ്പറടക്കം സൂചിപ്പിച്ച് നല്‍കിയ പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിര്‍ഭയമായി മാധ്യമപ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ജില്ല പ്രസിഡൻറ് ഡി. ദിലീപും സെക്രട്ടറി സുഗതന്‍ പി. ബാലനും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.