കോണോത്തുപുഴ താൽക്കാലിക ബണ്ട്​: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: കോണോത്തുപുഴയിൽ കാഞ്ഞിരമറ്റം പാലത്തിന് സമീപം താൽക്കാലിക ബണ്ട് നിർമിക്കുന്നതിനെതിരായ ഹരജിയിൽ ഹൈകോടതി സർക്കാറി​െൻറ വിശദീകരണം തേടി. ബണ്ട് നിർമിച്ചാൽ നീരൊഴുക്ക് നിലച്ച് പുഴ മാലിന്യക്കൂമ്പാരമായി മാറുമെന്നും പുഴ ഇല്ലാതാകുന്നതോടെ കൈയേറ്റം വ്യാപകമാകുമെന്ന് ചൂണ്ടിക്കാട്ടി തൃപ്പൂണിത്തുറ എരൂർ സ്വദേശി എം.ആർ. സതീശൻ നൽകിയ ഹരജിയിലാണ് ഉത്തരവ്. 2016ൽ മാലിന്യംനീക്കി ഹരജിക്കാരനടക്കമുള്ളവർ കോണോത്തുപുഴ വൃത്തിയാക്കിയതായി ഹരജിയിൽ പറയുന്നു. ഇതിനുശേഷം 12 കിലോമീറ്റർ ദൂരം പുഴയിലെ നീരൊഴുക്ക് ശക്തമായി. പുഴയിൽ മത്സ്യങ്ങളുടെ സാന്നിധ്യവുമുണ്ടായി. എന്നാൽ, ഇവിടെ താൽക്കാലിക ബണ്ട് വരുന്നതോടെ ഇൗ ഘടകങ്ങളെല്ലാം ഇല്ലാതാകും. വെട്ടുവേലിക്കടവ്, ഇരുമ്പനം വഴി പൂത്തോട്ടയിൽ എത്തി വേമ്പനാട്ടുകായലിൽ ചേരുന്ന പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കും. ശാസ്ത്രീയ പഠനമോ പരിസ്ഥിതി വകുപ്പ് അനുമതിയോ ഇല്ലാതെയാണ് ബണ്ട് നിർമിക്കുന്നതെന്നും ഹരജിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.