പരിസ്ഥിതി പ്രവർത്തകർക്കെതിരായ കേസ് പിൻവലിക്കണം ^ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

പരിസ്ഥിതി പ്രവർത്തകർക്കെതിരായ കേസ് പിൻവലിക്കണം -ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം കൊച്ചി: പരിസ്ഥിതി പ്രവർത്തകരായ പുരുഷൻ ഏലൂരിനും ഷിബു മാനുവലിനും എതിരെ കേസെടുത്തത് പിൻവലിക്കണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡൻറ് സി.പി. റഷീദ്, സെക്രട്ടറി തുഷാർ നിർമൽ സാരഥി എന്നിവർ ആവശ്യപ്പെട്ടു. തടവിൽ കഴിയുന്ന ഷിബു മാനുവലിനെ വിട്ടയക്കണം. പെരിയാർ മലിനീകരണത്തിന് പ്രധാന കാരണം സി.എം.ആർ.എൽ ആണെന്ന എൻവയൺമ​െൻറൽ എൻജിനീയറുടെ റിപ്പോർട്ട് പുരുഷനും ഷിബുവും ചേർന്ന് വ്യാജമായി നിർമിച്ച് ഹൈകോടതിയിൽ തെളിവായി ഹാജരാക്കിയെന്ന് ആരോപിച്ചാണ് കേസ് എടുത്തതെന്ന് ഇവർ പറഞ്ഞു. വൃക്കമാറ്റിവെക്കല്‍ ശസ്‌ത്രക്രിയ ക്യാമ്പ്‌ ഏഴി-ന്‌ കൊച്ചി: സ്‌പെഷലിസ്റ്റ്സ്‌ ആശുപത്രിയില്‍ എം.ബി.ആര്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് 20 നിര്‍ധന രോഗികള്‍ക്ക്‌ സൗജന്യമായി വൃക്കമാറ്റി വെക്കല്‍ ശസ്‌ത്രക്രിയ ചെയ്‌തു നല്‍കും. ഇതിനുള്ള രോഗികളെ തെരഞ്ഞെടുക്കൽ ഏഴിന് സ്‌പെഷലിസ്റ്റ്സ്‌ ആശുപത്രിയില്‍ നടക്കും. ശസ്‌ത്രക്രിയ ചെലവ് ട്രസ്റ്റ് വഹിക്കും. വൃക്ക ദാനം ചെയ്യുന്നയാളെ രോഗി കണ്ടെത്തണം. ക്യാമ്പില്‍ വരുമാനം തെളിയിക്കുന്ന സര്‍ട്ടഫിക്കറ്റ്‌, തദ്ദേശ ജനപ്രതിനിധിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. രജിസ്‌ട്രേഷന്‌ 0484- 2887800. ഇ--മെയില്‍: info@specialistshospital.org
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.