സാംസ്കാരിക സദസ്സ്​

അങ്കമാലി: പാലിശ്ശേരി എസ്.എൻ.ഡി.പി ലൈബ്രറി ആഭിമുഖ്യത്തിൽ പാലിശ്ശേരി കവലയിൽ സംഘടിപ്പിച്ചു. 'അസഹിഷ്ണുതയുടെ വർത്തമാനം' വിഷയത്തിൽ നടന്ന പരിപാടി ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡൻറ് കെ.കെ. മുരളി, പഞ്ചായത്ത് അംഗം മേരി ആൻറണി, പി.വി. തോമസ്, എം.ജി. സുബ്രൻ, ടി.എസ്. മിഥുൻ എന്നിവർ സംസാരിച്ചു. സ്വീകരണം നല്‍കി അങ്കമാലി: മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയ രാധാകൃഷ്ണന്‍, വൈസ് പ്രസിഡൻറ് ബിജു പാലാട്ടി എന്നിവര്‍ക്ക് മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി.എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. എം.പി. ഗീവര്‍ഗീസ്, എം.കെ. വര്‍ക്കിപ്പിള്ള, തോമസ് മൂഞ്ഞേലി, ലിയോ സെബാസ്റ്റ്യന്‍, കെ.ജെ. ജയിംസ് എന്നിവര്‍ സംസാരിച്ചു. Caption: ep anka Mookkannoor Sweekaranam മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയ രാധാകൃഷ്ണന്‍, വൈസ് പ്രസിഡൻറ് ബിജു പാലാട്ടി എന്നിവര്‍ക്ക് മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ സ്വീകരണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.