കെട്ടിട നികുതി പിഴപ്പലിശ അടക്കണം

ചെങ്ങന്നൂർ: നഗരസഭയുടെ പരിധിയിൽ താമസിക്കുന്ന, കെട്ടിട നികുതി കുടിശ്ശിക വരുത്തിയവർ ഫെബ്രുവരി 28-ന് മുമ്പ് ഒറ്റത്തവണയായി അടച്ച് പലിശയും പിഴപ്പലിശയും ഒഴിവാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അബ്കാരി കേസിലെ പ്രതി പിടിയിൽ ചെങ്ങന്നൂർ:- അബ്കാരി കേസിൽപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ എക്സൈസ് സംഘം പിടികൂടി. തിരുവൻവണ്ടൂർ മഴുക്കീർ കീഴ്മുറി കാവനാൽ വീട്ടിൽ അജിമോൻ എന്നുവിളിക്കുന്ന അജീവ് തോമസിനെയാണ് (49) ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി. റെജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കൂട്ടുകാരോടൊത്ത് പുതുവത്സരം ആഘോഷിക്കാൻ സ്വന്തം വീട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. വീട്ടിൽനിന്ന് അഞ്ച് ലിറ്റർ ചാരായവും 190 ലിറ്റർ കോടയും കണ്ടെടുത്തു. ഉപഭോക്തൃ സദസ്സ് ചെങ്ങന്നൂർ: പാണ്ടനാട് മിത്രമം ജങ്ഷനിൽ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഭോക്തൃ സദസ്സ് ആർട്ടിസാൻസ് സെൽ സംസ്ഥാന കൺവീനർ സതീഷ് ടി. പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.ജി. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന സമിതിയംഗം ശ്രീരാജ് ശ്രീവിലാസം മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം ട്രഷറർ ഗോപിനാഥൻ നായർ, അജിത്ത് കുമാർ, കെ.കെ. ഗോപാലൻ, സാജൻ, പി. മാത്യു, പി.സി. സുരേന്ദ്രൻ നായർ, മനോജ് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.