മുത്തലാഖ്​ ബിൽ ബഹിഷ്കരിക്കണം ^ജമാഅത്ത് കൗൺസിൽ

മുത്തലാഖ് ബിൽ ബഹിഷ്കരിക്കണം -ജമാഅത്ത് കൗൺസിൽ ആലപ്പുഴ: ഏക സിവിൽകോഡ് നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ലോക്സഭയിൽ അവതരിപ്പിച്ച മുത്തലാഖ് ബിൽ ബഹിഷ്കരിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ആവശ്യപ്പെട്ടു. മതേതര പ്രസ്ഥാനങ്ങളോടോ, മുസ്ലിം പണ്ഡിതൻമാരോടോ, സംഘടനകളോടോ ആലോചിക്കാതെ ബിൽ ധിറുതിപിടിച്ച് പാസാക്കിയെടുത്തത് ഭരണഘടന വിരുദ്ധവും ആർ.എസ്.എസി​െൻറ നിഗൂഢ അജണ്ടയുടെ ഭാഗവുമാണ്. ഇതിനെതിരെയുള്ള കോൺഗ്രസി‍​െൻറയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും സമീപനങ്ങളെ സ്വാഗതം ചെയ്യാനും യോഗം തീരുമാനിച്ചു. ബില്ലിനെതിരെ മുസ്ലിം പേഴ്സണൽ ലോ ബോർഡിനോടും മുസ്ലിംലീഗിനോടും ചേർന്ന് സുപ്രീം കോടതിയിൽ നി‍യമ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. എ. താജുദ്ദീൻ, മാവുടി മുഹമ്മദ് ഹാജി, പി.എം.എസ്.എ ആറ്റക്കോയ തങ്ങൾ, ഡോ. എ. ജഹാംഗീർ, പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി, ടി.എച്ച്. മുഹമ്മദ് ഹസൻ, നസീർ പുന്നക്കൽ, എ. മുഹമ്മദ് ഷെരീഫ്, എം. സെയ്തു മുഹമ്മദ് മുണ്ടക്കയം, കരമന നൗഫൽ, വെട്ടത്ത് മുഹമ്മദ് ഹാജി പെരുമ്പാവൂർ, സി.ഐ. പരീത് എറണാകുളം, പി.എച്ച്. ഫൈസൽ വേങ്ങര, കാസിമുൽ ഖാസിമി കോഴിക്കോട്, അബ്ദുൽ റഷീദ് എടപ്പാൾ എന്നിവർ സംസാരിച്ചു. കോൺഗ്രസ് നേതാവി​െൻറ പ്രസ്താവന തോൽവിയുടെ ജാള്യത മറയ്ക്കാൻ ആലപ്പുഴ: കയർഫെഡിൽ സാമ്പത്തിക പ്രതിസന്ധിയും പിൻവാതിൽ നിയമനവുമെന്ന കോൺഗ്രസ് നേതാവ് എ.എ. ഷുക്കൂറി​െൻറ പ്രസ്താവന കയർഫെഡിലെ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തി​െൻറ ജാള്യത മറയ്ക്കാനാണെന്ന് കയർഫെഡ് പ്രസിഡൻറ് എൻ.സായികുമാർ. ഡിസംബർ 25 വരെ കയർ ഇറക്കിയ വകയിൽ പ്രാഥമിക സംഘങ്ങൾക്ക് നൽകുവാനുള്ള മുഴുവൻ തുകയും നൽകിക്കഴിഞ്ഞതിനുശേഷമാണ് അഡ്മിനിസ്േട്രറ്റിവ് കമ്മിറ്റി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മഹാഭൂരിപക്ഷം കയർ സംഘങ്ങളും ഇടതുപാനലിന് വോട്ട് ചെയ്തതുകൊണ്ടാണ് നാലിൽ മൂന്ന് ഭൂരിപക്ഷത്തിൽ വിജയിച്ചത്. കയർഫെഡ് നിയമനം പി.എസ്.സിക്ക് വിട്ടിട്ടുള്ളതാണ്. സ്ഥിരം നിയമനം പി.എസ്.സി വഴി മാത്രമേ നടത്താവൂ. പി.എസ്.സി. നിർദേശം മറികടന്ന് സ്പെഷൽ റൂളിന് വിരുദ്ധമായി വർക്കർമാരെ ഉയർന്ന തസ്തികകളിലേക്ക് നിയമിക്കുവാൻ നിയമപരമായി കഴിയില്ല. ധാരാളം ജീവനക്കാർ ഇതിനകം കയർഫെഡിൽനിന്നും വിരമിച്ചു. 2017-ൽ മാത്രം 25 പേർ വിരമിച്ചു. ജീവനക്കാരുടെ കുറവുമൂലം രജിസ്ട്രാറുടെ അംഗീകാരത്തോടുകൂടി കിറ്റ്കോ എന്ന സർക്കാർ ഏജൻസി വഴി എഴുത്തു പരീക്ഷയും അഭിമുഖവും നടത്തി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽനിന്നും പ്രഫഷനൽ തസ്തികയുൾപ്പെടെ ഏതാനും തസ്തികകളിലേക്കാണ് പതിനൊന്ന് മാസത്തേക്ക് കോൺട്രാക്ട് നിയമനം നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.