കൊച്ചി മെേട്രായുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച സമഗ്ര ഗതാഗത പദ്ധതിക്ക് സഹായകരമാകും കൊച്ചി: സംസ്ഥാനെത്ത അർബൻ മൊബിലിറ്റി പ്രദേശങ്ങളിലെ ഗതാഗതത്തിെൻറ ആസൂത്രണം, മേൽനോട്ടം, ഏകോപനം, വികസനം, നിയന്ത്രണം എന്നിവക്കും അനുബന്ധ സേവനങ്ങൾക്കുമായി മെട്രോ പോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റികൾ രൂപവത്കരിക്കുന്നതിനുള്ള ബില്ലിെൻറ കരടിന് മന്ത്രിസഭയുടെ അംഗീകാരം. ബിൽ യാഥാർഥ്യമാകുന്നതോടെ നഗര ഗതാഗത വികസനം ദ്രുതഗതിയിലാവും. നഗര ഗതാഗതത്തെ നിയന്ത്രിക്കുന്ന ഇരുപതോളം വകുപ്പുകളെ ഒരു കുടക്കീഴിലാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സാധിക്കും. ഗതാഗത പ്രശ്നങ്ങൾക്ക് നഗരത്തിൽ തന്നെ പരിഹാരം കാണാനും കഴിയും. കൊച്ചി മെേട്രാ റെയിൽ ലിമിറ്റഡിെൻറ നേതൃത്വത്തിൽ തുടക്കം കുറിച്ചിട്ടുള്ള സമഗ്ര ഗതാഗത പദ്ധതിക്ക് ബിൽ സഹായകരമാകും. പൊതുജനങ്ങൾക്ക് ഒറ്റ ടിക്കറ്റിൽ തടസ്സമില്ലാതെ പൊതുഗതാഗത യാത്ര ഉറപ്പു വരുത്തുക, യാത്രക്കാരുടെ ആവശ്യമറിഞ്ഞ് പൊതുഗതാഗത സംവിധാനത്തിൽ മാറ്റം കൊണ്ടുവരുക, ആസൂത്രിതമായ ഗതാഗതപദ്ധതികൾക്ക് രൂപം നൽകുക തുടങ്ങിയവ മെേട്രാ പോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ചുമതലയിൽപ്പെടും. നഗര ഗതാഗതവുമായി ബന്ധപ്പെട്ട് വകുപ്പുകൾക്ക് ആവശ്യമായ ശിപാർശ നൽകുന്നതിനും അതോറിറ്റിക്ക് അധികാരമുണ്ടാകും. ഇൻറലിജൻറ് ട്രാൻസ്പോർട്ട് സിസ്റ്റം, പൊതുഗതാഗത നിയന്ത്രണ കേന്ദ്രം എന്നിവ മെേട്രാ പോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി വഴിയാകും നടപ്പാക്കുക. റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി പോലുള്ള ഗതാഗത അധികാരികളെ ഉപദേശിക്കാനും അതോറിറ്റിക്ക് അധികാരമുണ്ടായിരിക്കും. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ചു കഴിഞ്ഞാൽ ബില്ലിന് നിയമസാധുത ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.