വിശ്വാസത്തിനും ആചാരത്തിനും കോട്ടം തട്ടാതെ​യാകണം പേട്ടതുള്ളലെന്ന്​ ഹൈകോടതി

കൊച്ചി: ഭക്തരുടെ വിശ്വാസത്തിനും ആചാരത്തിനും കോട്ടം തട്ടാതെയാണ് എരുമേലി പേട്ടതുള്ളൽ നടത്തുന്നതെന്ന് ഉറപ്പാക്കണമെന്ന് ഹൈകോടതി. ഇൗമാസം 13ന് നടക്കുന്ന പേട്ട തുള്ളലിൽ വിശ്വാസത്തിനും ആചാരാനുഷ്ഠാനങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ദേവസ്വം ബെഞ്ച് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. പേട്ടതുള്ളലിന് നേതൃത്വം വഹിക്കുന്ന പെരിയോൻ അമ്പാടത്ത് തറവാട്ടിൽനിന്നാകണമെന്നുണ്ടെന്നും ഇപ്പോൾ പെരിയോനായി തെരഞ്ഞെടുക്കപ്പെട്ടയാൾ അമ്പാടത്ത് കുടുംബാംഗമല്ലെന്നും ചൂണ്ടിക്കാട്ടി നൽകിയ രണ്ട് ഹരജി തീർപ്പാക്കിയാണ് ഉത്തരവ്. അമ്പാടത്ത് കുടുംബമാണ് പെരിയോനെ തെരഞ്ഞെടുത്തത്. അതിനാൽ, അദ്ദേഹം കുടുംബാംഗമല്ലെന്നതടക്കമുള്ള വാദങ്ങളിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഹരജികൾ തീർപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.