നെടുമ്പാശ്ശേരി: ബ്രസീലിൽ നിന്നടക്കം ഗോവയിലേക്ക് വിവിധ വിമാനത്താവളങ്ങൾ വഴി മയക്കുമരുന്ന് എത്തുന്നുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ഗോവയിൽ കേന്ദ്ര നർകോട്ടിക് കൺേട്രാൾ ബ്യൂറോയുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സംഘത്തെ രൂപവത്കരിച്ചിട്ടുള്ളത്. സംഘം മയക്കുമരുന്നുമായി പൊലീസ് പിടികൂടുന്നവരെ സംബന്ധിച്ചും വിശദമായ അന്വേഷണങ്ങൾ നടത്തും. ഇതിനുശേഷം ഇത്തരത്തിൽ പിടിക്കപ്പെടുന്നവരിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ നാർകോട്ടിക് കൺേട്രാൾ ബ്യൂറോയുടെ വിവിധ സംസ്ഥാന ഘടകങ്ങളിലേക്ക് അപ്പപ്പോൾ കൈമാറും. കൊച്ചിയിലും മറ്റുമെത്തിക്കുന്ന മയക്കുമരുന്ന് പ്രധാനമായും ആഭ്യന്തര വിമാനങ്ങൾ വഴിയാണ് ഗോവയിലേക്ക് എത്തിക്കുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കൊച്ചിയിൽനിന്ന് ഗോവയിലേക്ക് പോകുന്ന വിദേശികളുൾപ്പെടെയുള്ള യാത്രക്കാരെയെല്ലാം കർശന പരിശോധനക്ക് ഇപ്പോൾ വിധേയമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.