പുതുവത്സരാഘോഷം കത്തിക്കുത്തിൽ കലാശിച്ചു; നാലുപേർക്ക്​ പരിക്ക്​

തുറവൂർ: പുതുവത്സരാഘോഷത്തിനിടെയുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. നാലുപേർക്ക് പരിക്കേറ്റു. തുറവൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ മനക്കോടത്ത് അശോക​െൻറ മകൻ അജീപ് (26), 14ാം വാർഡിൽ അമ്പാടിവീട്ടിൽ രമേശ​െൻറ മകൻ രാഹുൽ (21), സുഹൃത്തുക്കളായ ഷൈജു (25), രതീഷ് (26) എന്നിവർക്കാണ് പരിക്കേറ്റത്. അജീപി​െൻറ തുടക്കും രാഹുലി​െൻറ നെഞ്ചിലുമാണ് മുറിവേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11.30ന് പുത്തൻചന്ത െലവൽേക്രാസിന് സമീപത്തായിരുന്നു സംഭവം. അജീപും സുഹൃത്തുക്കളും സമീപത്തെ പുരയിടത്തിൽ പാട്ടുവെച്ച് ഡാൻസ് കളിക്കുകയായിരുന്നു. ഇവിടേക്കാണ് രാഹുലും ഷൈജുവും ബൈക്കിലെത്തിയത്. ഇതിനിടെ തർക്കമുണ്ടാവുകയും പരസ്പരം കുത്തുകയുമായിരുന്നെന്ന് കുത്തിയതോട് പൊലീസ് പറഞ്ഞു. ബഹളവും നിലവിളിയും കേട്ട് ഓടിയെത്തിയ ബന്ധുക്കൾ അജീപിനെയും സുഹൃത്തുക്കളെയും ആശുപത്രിയിലെത്തിച്ചു. കുത്തിയതോട് പൊലീസെത്തിയാണ് രാഹുലുൾെപ്പടെയുള്ളവരെ ആശുപത്രിയിലെത്തിച്ചത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കുത്തിയതോട് സി.ഐ കെ.സജീവൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.