ബധിര^മൂകരുടെ പ്രശ്നങ്ങൾ ഉന്നയിച്ച് മാർച്ച് നടത്തി

ബധിര-മൂകരുടെ പ്രശ്നങ്ങൾ ഉന്നയിച്ച് മാർച്ച് നടത്തി ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മൂകർ അസോസിയേഷൻ ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. രാവിലെ 10ന് ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് വഴി നിയമനം ത്വരിതപ്പെടുത്തുക, വികലാംഗ പെൻഷൻ 5000 രൂപയാക്കുക, വ്യാജ നിയമനങ്ങൾ തടയുക, സർക്കാർ ജോലികളിൽ സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മാർച്ചിൽ 350ഒാളം പേർ പങ്കെടുത്തു. തുടർന്ന് നടന്ന ധർണ ഇന്ത്യൻ പാലിേയറ്റിവ് കെയർ ജോയൻറ് സെക്രട്ടറി പി.എ. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി ടി.ജെ. മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. സിജി സ്വാഗതം പറഞ്ഞു. സമരത്തിന് ശേഷം കലക്ടറെ നേരിൽ കണ്ട് ഇവർ നിവേദനം നൽകി. പ്രശ്നങ്ങൾ സർക്കാറി​െൻറ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കലക്ടർ ടി.വി. അനുപമ അറിയിച്ചു. മധുവി​െൻറ കൊലപാതകം; കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ വേണം -സാംബവ മഹാസഭ ആലപ്പുഴ: ആദിവാസിയായ മധു എന്ന 27കാരനെ നാട്ടുകാർ കെട്ടിയിട്ട് മർദിക്കുകയും മൃതപ്രായനായ അവസ്ഥയിൽ പൊലീസിന് കൈമാറുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് സാംബവ മഹാസഭ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകരും സാംസ്കാരിക നായകരും പട്ടികവിഭാഗങ്ങളുടെ കാര്യം വരുമ്പോൾ മിണ്ടാവ്രതം അനുഷ്ഠിക്കുന്നത് ആശ്ചര്യവും പ്രതിഷേധാർഹവുമാണെന്ന് ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി പറഞ്ഞു. സി.കെ. ചന്ദ്രപ്പന്‍, കെ.ആര്‍. സ്വാമിനാഥന്‍ ചരമദിനം 22ന് ആലപ്പുഴ: സി.കെ. ചന്ദ്രപ്പന്‍, കെ.ആര്‍. സ്വാമിനാഥന്‍ എന്നിവരുടെ ചരമദിനം മാര്‍ച്ച്‌ 22ന് ആചരിക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കും. സംഘാടക സമിതി ഭാരവാഹികളായി എസ്. പ്രകാശന്‍ (പ്രസി.), എന്‍.എസ്. ശിവപ്രസാദ് (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ സി.പി.ഐ സംസ്ഥാന കൗൺസില്‍ അംഗം എം.കെ. ഉത്തമന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ്‌ അംഗം ടി. പുരുഷോത്തമന്‍, ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍, ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.