ലൈഫ് മിഷൻ: അനുദിന പ്രവർത്തനങ്ങൾ വെബ്‌സൈറ്റിൽ നൽകണം^ മിഷൻ സി.ഇ.ഒ

ലൈഫ് മിഷൻ: അനുദിന പ്രവർത്തനങ്ങൾ വെബ്‌സൈറ്റിൽ നൽകണം- മിഷൻ സി.ഇ.ഒ ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങൾ ഓരോ ദിവസവും ലൈഫ് മിഷനിൽ പൂർത്തീകരിക്കുന്ന വീടുകളുടെ എണ്ണം മാനേജ്‌മ​െൻറ് ഇൻഫർമേഷൻ സംവിധാനത്തിൽ അതത് ദിവസം കൂട്ടിചേർക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ആദില അബ്ദുല്ല നിർദേശിച്ചു. കലക്ടറേറ്റിൽ ജില്ലയിലെ മിഷൻ പ്രവർത്തന അവലോകനത്തിനെത്തിയതായിരുന്നു അവർ. ജില്ലയിൽ വർഷങ്ങൾക്ക് മുമ്പ് പണി തുടങ്ങിയിട്ടും തീരാത്തവയുടെ പൂർത്തീകരണമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മാർച്ച് 31നകം 3,312 വീടുകളാണ് ജില്ലയിൽ പൂർത്തീകരിക്കേണ്ടത്. ഞായറാഴ്ച വരെ 442 എണ്ണത്തി​െൻറ പണി തീർന്നിട്ടുണ്ട്. 2,871 വീടുകൾ പൂർത്തീകരിക്കാനുണ്ട്. ഇതിൽ 660 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇവയുടെ പൂർത്തീകരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്നും അവശേഷിക്കുന്നവയുടെ കാര്യത്തിൽ ദിനംപ്രതി അവലോകനം നടത്തണമെന്നും അവർ നിർദേശിച്ചു. പൂർത്തീകരിക്കാത്ത വീടുകൾക്കുള്ള ധനസഹായം ഈ മാർച്ചോടെ അവസാനിക്കുമെന്നതിനാൽ ഇതിന് കൂടുതൽ പ്രാധാന്യം നൽകണം. പ്രധാനമന്ത്രി ആവാസ് യോജന ഫണ്ട് 2022 വരെ ലഭിക്കും. പൂർത്തീകരിക്കാത്തവക്ക് ഊന്നൽ നൽകാതെ പി.എം.എ.വൈക്ക് പിന്നാലെ പോകുന്നത് ശരിയല്ല. കൂടുതൽ വീടുകൾ പൂർത്തിയാക്കാനുള്ള തദ്ദേശ സ്ഥാപനങ്ങൾ തൃശൂർ ഡവലപ്‌മ​െൻറ് സഹകരണ സംഘവുമായി ബന്ധപ്പെട്ട് പ്രീ ഫാബ് സംവിധാനത്തിലുള്ള വീട് നിർമാണത്തിന് ശ്രമിക്കണം. 25 ദിവസത്തിനകം നിർമിക്കാൻ അവർക്ക് കഴിയും. നിർമാണ സാമഗ്രികൾ ഫാക്ടിൽ നിർമിക്കുന്നതിനാൽ പൊതുമേഖലയുടെ സഹകരണവും ഉറപ്പാക്കാനാകുമെന്ന് അവർ പറഞ്ഞു. കലക്ടർ ടി.വി. അനുപമ അധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ െഡപ്യൂട്ടി സി.ഇ.ഒ ബാബുക്കുട്ടൻ നായർ, അജിത, പ്രോജക്ട് ഓഫിസർ കെ.ആർ. ദേവദാസ്, ലൈഫ് മിഷൻ ജില്ല കോഓഡിനേറ്റർ പി.പി. ഉദയസിംഹൻ എന്നിവർ പങ്കെടുത്തു. പ്രൈസ് മണി കൈപ്പറ്റണം ആലപ്പുഴ: ജില്ല കേരളോത്സവത്തിൽ വ്യക്തിഗത ഇനങ്ങളിൽ വിജയികളായ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരും ഗ്രൂപ്പിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനക്കാരും അവരുടെ എൻട്രി പാസ്, സർട്ടിഫിക്കറ്റ് എന്നിവയുമായി ആലപ്പുഴ ബോട്ടുജെട്ടിക്കടുത്ത് മിനിസിവിൽ സ്റ്റേഷനിലെ ജില്ല യുവജനകേന്ദ്രത്തിൽ എത്തി പ്രൈസ്മണി കൈപ്പറ്റണമെന്ന് ജില്ല യൂത്ത് പ്രോഗാം ഓഫിസർ അറിയിച്ചു. വനിത കമീഷൻ മെഗാ അദാലത് ആലപ്പുഴ: കേരള വനിത കമീഷ​െൻറ ജില്ലയിലെ മെഗാ അദാലത് മാർച്ച് ഏഴിന് രാവിലെ 10ന് കലക്ടറേറ്റിലെ സമ്പാദ്യഭവൻ കോൺഫറൻസ് ഹാളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.