സർട്ടിഫിക്കറ്റ് നൽകാൻ ഒരുവർഷം; പഞ്ചായത്ത് ജീവനക്കാരിക്കെതിരെ നടപടിക്ക് ഉത്തരവ്

ആലപ്പുഴ: െറസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകാൻ ഒരുവർഷം എടുത്ത പഞ്ചായത്ത് ജീവനക്കാരിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. തണ്ണീർമുക്കം പഞ്ചായത്തിൽ സീനിയർ ക്ലർക്കായി ജോലി ചെയ്തിരുന്ന ജീവനക്കാരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് മൂന്ന് മാസത്തിനകം നടപടി റിപ്പോർട്ട് ഫയൽ ചെയ്യണമെന്നാണ് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടർക്കും തണ്ണീർമുക്കം പഞ്ചായത്ത് സെക്രട്ടറിക്കും നൽകിയ ഉത്തരവ്. തണ്ണീർമുക്കം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറും മുതിർന്ന പൗരനുമായ സി.കെ. സദാനന്ദൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ത​െൻറ മകനെ ജെ.ഡി.സിക്ക് ചേർക്കാൻ വേണ്ടി 2016 ജൂൺ ഒമ്പതിന് പരാതിക്കാരൻ െറസിഡൻഷ്യൽ സർട്ടിഫിക്കറ്റിന് തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകി. ജൂൺ 16ന് പഞ്ചായത്തിലെത്തി കൈപ്പറ്റ് രസീത് ചോദിച്ചപ്പോൾ സീനിയർ ക്ലർക്കായ വനിത ധിക്കാരപൂർവം സംസാരിച്ചതായി പരാതിയിൽ പറയുന്നു. സർട്ടിഫിക്കറ്റോ കൈപ്പറ്റ് രസീതോ നൽകിയതുമില്ല. താൻ 2016 ഡിസംബറിലാണ് ചുമതലയേറ്റതെന്നും പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടർ കത്ത് മുഖാന്തരം അന്വേഷിച്ചപ്പോൾ മാത്രമാണ് സർട്ടിഫിക്കറ്റ് തീർപ്പാക്കാത്ത വിവരം അറിഞ്ഞതെന്നും സെക്രട്ടറി കമീഷനെ അറിയിച്ചു. ഗ്രാമപഞ്ചായത്തിലെ സീനിയർ ക്ലർക്കായ ജീവനക്കാരിയിൽനിന്ന് കമീഷൻ വിശദീകരണം ചോദിച്ചു. റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് തപാലിൽ അയക്കുന്ന പതിവില്ലെന്നും അപേക്ഷകൻ ഓഫിസിൽ എത്തിയിരുന്നെങ്കിൽ യഥാസമയം വാങ്ങാൻ കഴിയുമായിരുന്നുവെന്നും ജീവനക്കാരി പറഞ്ഞു. ജീവനക്കാരുടെ മോശമായ പെരുമാറ്റം ന്യായീകരിച്ച് മറുപടി നൽകിയ മേലധികാരിയുടെ നടപടി ഭൂഷണമല്ലെന്നും ഉത്തരവിൽ പറയുന്നു. അഴിമതിവിരുദ്ധ പോസ്റ്റർ മത്സരം ആലപ്പുഴ: വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ കോളജ് വിദ്യാർഥികൾക്കായി മാർച്ച് മൂന്നിന് രാവിലെ 10.30ന് ആലപ്പുഴ എസ്.ഡി കോളജ് ഓഡിറ്റോറിയത്തിൽ 'അഴിമതിവിരുദ്ധത ഒരു സ്വപ്നമോ' വിഷയത്തിൽ പോസ്റ്റർ രചന മത്സരം നടത്തും. ജലച്ചായം, അക്രിലിക്, പോസ്റ്റർ കളർ തുടങ്ങിയവയിൽ ചിത്രം വരക്കാം. രണ്ട് മണിക്കൂറാണ് മത്സരം. വരക്കാനുള്ള പേപ്പർ സംഘാടകർ നൽകും. മറ്റുപകരണങ്ങൾ മത്സരാർഥികൾ കരുതണം. മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 3000, 2000, 1000 രൂപ വീതം കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകും. മത്സരാർഥികളുടെ വിവരങ്ങൾ dyspalp@vaeb.kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ മാർച്ച് ഒന്നിന് വൈകീട്ട് മൂന്നിനകം അറിയിക്കണം. ഫോൺ: 9496883928. അപലപിച്ചു ആലപ്പുഴ: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബി​െൻറ കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സത്യഗ്രഹം നടത്തിവന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസിനും വൈസ് പ്രസിഡൻറ് സി.ആർ. മഹേഷിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചവർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിനെ കൊടിക്കുന്നിൽ സുരേഷ് എം.പി അപലപിച്ചു. യൂത്ത് കോൺഗ്രസ് നടത്തുന്ന സമരത്തെ പരാജയപ്പെടുത്താൻ പൊലീസിന് സർക്കാർ പ്രത്യേക നിർദേശം നൽകിയതായും അദ്ദേഹം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.