വര്‍ഗീയപ്രീണന നയങ്ങള്‍ ദോഷം സൃഷ്​ടിക്കും ^വെള്ളാപ്പള്ളി

വര്‍ഗീയപ്രീണന നയങ്ങള്‍ ദോഷം സൃഷ്ടിക്കും -വെള്ളാപ്പള്ളി ചെങ്ങന്നൂര്‍: ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയപ്രീണന നയങ്ങള്‍ ദൂരവ്യാപക ദോഷഫലങ്ങള്‍ സൃഷ്ടിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമൂഹിക പിന്നാക്കാവസ്ഥക്ക് പരിഹാരം കണ്ടെങ്കിേല ജാതിചിന്തകള്‍ ഇല്ലാതാകൂ. സാമൂഹിക അസമത്വത്തിനെതിരെ രാഷ്ട്രീയകക്ഷികളും സര്‍ക്കാറും ശക്തമായി പ്രതികരിക്കണം. എസ്.എന്‍.ഡി.പി യോഗം ചെങ്ങന്നൂര്‍ യൂനിയനിലെ 72ാം നമ്പര്‍ മാന്നാർ കുരട്ടിക്കാട് ശാഖ യോഗത്തിലെ നവതി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂര്‍ യൂനിയന്‍ ചെയര്‍മാന്‍ അനില്‍ പി. ശ്രീരംഗം അധ്യക്ഷത വഹിച്ചു. നവതി ആഘോഷിക്കുന്ന യൂനിയന്‍ അതിർത്തിയിലെ 12 ശാഖകളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വെള്ളാപ്പള്ളി നടേശന്‍ വിതരണം ചെയ്തു. സ്‌നേഹഭവന പദ്ധതിയില്‍ ബുധനൂര്‍ തോണ്ടുതറയില്‍ സുഭദ്ര ആനന്ദന് നിർമിച്ച വീടി​െൻറ താക്കോല്‍ ദാനം എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെംബര്‍ പ്രീതി നടേശന്‍ നല്‍കി. സ്വാമി നാരായണ ഭക്താനന്ദ പ്രഭാഷണവും യൂനിയന്‍ കണ്‍വീനര്‍ സുനില്‍ വള്ളിയില്‍ മുഖ്യപ്രഭാഷണവും നടത്തി. ശാഖ മുൻ ഭാരവാഹികളെ യൂനിയന്‍ വൈസ് ചെയര്‍മാന്‍ വിജീഷ് മേടയില്‍ പൊന്നാട അണിയിച്ചു. യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം രാധാകൃഷ്ണന്‍ പുല്ലാമഠം സമ്മാനദാനം നിർവഹിച്ചു. അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ സിന്ധു എസ്. ബൈജു, സജി വട്ടമോടിയില്‍, ഇ.എന്‍. മനോഹരന്‍, എസ്. ദേവരാജന്‍, കെ.ആര്‍. മോഹനന്‍, ശാഖ പ്രസിഡൻറ് പി.ജി. മോഹനന്‍, വൈസ് പ്രസിഡൻറ് സഹദേവന്‍, വനിതസംഘം കേന്ദ്രസമിതി അംഗം സുലു വിജീഷ്, വനിതസംഘം യൂനിയന്‍ ചെയര്‍പേഴ്‌സൻ രതി മോഹന്‍, കണ്‍വീനര്‍ അമ്പിളി മഹേഷ്, യൂത്ത്മൂവ്‌മ​െൻറ് യൂനിയന്‍ ചെയര്‍മാന്‍ വിനീത് മോഹന്‍, കണ്‍വീനര്‍ വിജിന്‍ രാജ്, ശാഖ മുന്‍ സെക്രട്ടറി പി.ഡി. ഗോപി, വനിതസംഘം പ്രസിഡൻറ് ദീപ്തി പ്രമോദ്, വൈസ് പ്രസിഡൻറ് രജിത സജീവ് എന്നിവര്‍ സംസാരിച്ചു. ശാഖ സെക്രട്ടറി കെ.ജി. സുമോദ് സ്വാഗതവും ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഡി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ഹരിപ്പാട് െറയിൽവേ സ്റ്റേഷൻ അവഗണനയിൽ ഹരിപ്പാട്: ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ അവഗണനയിൽതന്നെ. യാത്രക്കാർക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങളൊന്നും ഇനിയുമായിട്ടില്ല. കുടിവെള്ളം കിട്ടാക്കനിയാണ്. വേനൽ കടുത്തതിനാൽ സ്റ്റേഷനിലെത്തുന്നവർ കുടിവെള്ളം കരുതിയിെല്ലങ്കിൽ ബുദ്ധിമുട്ടിയതുതന്നെ. കുടിവെള്ളത്തി​െൻറ ടാപ്പ് തുറന്നാൽ ശബ്ദം മത്രം. രണ്ടുവർഷമായി വെള്ളമില്ലെന്ന് യാത്രക്കാരുടെ സംഘടനയായ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഫിൽട്ടർ മെഷീൻ കേടായത് നന്നാക്കാൻ തയാറാകാതെ സ്റ്റേഷൻ അധികൃതർ കാട്ടുന്ന അനാസ്ഥയാണ് വെള്ളം വിതരണം തടസ്സപ്പെട്ടാൻ കാരണം. ആലപ്പുഴക്കും കായംകുളത്തിനും ഇടയിൽ ഏറ്റവും കൂടുതൽ കലക്ഷൻ കിട്ടുന്ന സ്റ്റേഷനാണിത്. െട്രയിൻ വരുന്നത് കാണിക്കുന്ന കമ്പ്യൂട്ടർ ബോർഡും തകരാറിലാണ്. ആവശ്യത്തിന് ട്രെയിൻ ഇല്ലാത്തതും യാത്രക്കാരെ വലക്കുന്നു. റെയിൽവേ സ്റ്റേഷൻ റോഡിലെ എല്ലാ വഴിവിളക്കും പ്രകാശിക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.