അരൂർ- വ്യവസായങ്ങളുടെ ഈറ്റില്ലം ദക്ഷിണേന്ത്യയിലെ പ്രമുഖ സൈബര്‍ നഗരമായും മെട്രോ റെയില്‍ ആസ്ഥാനമായും അതിവേഗം വളരുന്ന കൊച്ചിയുടെ ദക്ഷിണകവാടമാണ് അരൂര്‍. കൊച്ചി വ്യവസായനഗരത്തോട് തൊട്ടുരുമ്മിക്കിടക്കുന്ന അരൂര്‍ പട്ടണം സമുദ്രോല്‍പന്ന കയറ്റുമതിയുടെയും ചെറുകിട വ്യവസായങ്ങളുടെയും കേന്ദ്രംകൂടിയാണ്. അനുദിനം വികസിക്കുന്ന കൊച്ചി നഗരത്തിെൻറ ഉപഗ്രഹനഗരമായി വളരുകയാണ് അരൂര്‍. 1957ൽ കേരളം രൂപവത്കരിക്കുേമ്പാൾതന്നെയാണ് അരൂര്‍ നിയമസഭ മണ്ഡലം നിലവില്‍ വന്നത്. വ്യവസായങ്ങള്‍, ഫാക്ടറികള്‍, റോഡ്, തീരദേശ റെയില്‍വേ സൗകര്യങ്ങള്‍ എന്നിവയൊക്കെ അരൂരിെൻറ വികസനത്തിന് വഴികാട്ടുന്നു. തെക്കന്‍ കേരളത്തെയും കോട്ടയം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ മലയോര ജില്ലകളെയും അതിര്‍ത്തി സംസ്ഥാനമായ തമിഴ്നാടിെൻറ തെക്കന്‍ ജില്ലകളെയും വാണിജ്യ-വ്യവസായ നഗരമായി അനുനിമിഷം മാറുന്ന അറബിക്കടലിെൻറ റാണിയുമായി ബന്ധിപ്പിക്കുന്ന വ്യവസായ കേന്ദ്രങ്ങളിലൊന്നാണ് അരൂര്‍. തോപ്പുംപടി വഴിയും വൈറ്റില ബൈപാസ് വഴിയും റോഡുമാര്‍ഗം കൊച്ചിയിലെത്താം. തീരദേശ റെയിൽവേകൂടി ചേരുന്നതോടെ അരൂരിെൻറ വികസനത്തിന് അസ്ഥിവാരമായി. സമുേദ്രാൽപന്ന കയറ്റുമതി കേന്ദ്രം-മികവിെൻറ പട്ടണം പടിഞ്ഞാറ് അറബിക്കടലും കിഴക്കും വടക്കും വേമ്പനാട്ടുകായലും അതിരുതീര്‍ക്കുന്ന മണ്ഡലം സമുദ്രോല്‍പന്ന കയറ്റുമതി വ്യവസായത്തിെൻറ പ്രമുഖ കേന്ദ്രങ്ങളിലൊന്നാണ്. ഇത് അടിസ്ഥാനമാക്കിയാണ് മികവിെൻറ പട്ടണമായി അരൂരിനെ കേന്ദ്രസർക്കാർ തെരഞ്ഞെടുത്തത്. ഇൗ പരിഗണന മുൻനിർത്തിയാണ് വിവിധ സഹായങ്ങൾ നൽകിയതും. വ്യവസായ വളർച്ചക്ക് ഒട്ടേറെ അനുകൂല ഘടകങ്ങൾ നിലനിൽക്കുമ്പോഴും അവശ്യമായ പലതും ലഭിക്കുന്നില്ലെന്ന ആക്ഷേപം വ്യവസായികൾക്കിടയിൽ ശക്തമാണ്. വൈദ്യുതി വിളക്കുകൾ അരൂരിലെ വ്യവസായകേന്ദ്രത്തിൽ തെളിയുന്നില്ല. കുടിവെള്ളം ലഭിക്കുന്നില്ല. മലിനീകരണ പ്ലാൻറ് ഇല്ല. മലിനീകരണ നിയന്ത്രണത്തിന് മറ്റുമാർഗങ്ങളുമില്ല. നല്ല റോഡുകളുമില്ല. ത്രിതല പഞ്ചായത്തുകൾക്കും സർക്കാറിനും ഇക്കാര്യത്തിൽ ഏറെ കടമകളുണ്ട്. കോടികളുടെ നികുതി വിവിധ ഇനത്തിൽ പഞ്ചായത്തും പിരിച്ചെടുക്കുന്നുണ്ട്. വ്യവസായത്തിന് എന്തൊക്കെ തടസ്സങ്ങൾ ഉണ്ടാക്കാമെന്ന ഗവേഷണമാണ് വിവിധ സർക്കാർ ഏജൻസികളിലെ ഉദ്യോഗസ്ഥർ ചെയ്യുന്നത്. നൂറോളം തൊഴിലാളികൾ പണിയെടുക്കുന്ന കമ്പനി നിർത്തിവെക്കാൻ സ്റ്റോപ് മെമ്മോ നൽകുന്നതിന് പഞ്ചായത്ത് സെക്രട്ടറി രണ്ടാമതൊന്ന് ആലോചിക്കാറില്ലെന്ന് വ്യവസായികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.