പത്രജീവനക്കാരുടെ പെന്‍ഷന്‍ 10,000 രൂപയാക്കണം ^കെ.എന്‍.ഇ.എഫ്

പത്രജീവനക്കാരുടെ പെന്‍ഷന്‍ 10,000 രൂപയാക്കണം -കെ.എന്‍.ഇ.എഫ് ആലപ്പുഴ: പത്രജീവനക്കാരുടെ പെന്‍ഷന്‍ 10,000 രൂപയാക്കണമെന്ന് കെ.എന്‍.ഇ.എഫ് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ആര്‍. നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ജെയ്‌സണ്‍ മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി വി.എസ്. ജോണ്‍സണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സി. വേണുഗോപാല്‍ കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി. വിനോദ്കുമാര്‍ സ്വാഗതവും ജോയൻറ് സെക്രട്ടറി പി.വി. ലൈജുമോന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ആര്‍. നാരായണന്‍ നായര്‍- (പ്രസി), എ.എസ്. ലതി, ഭുവനചന്ദ്രന്‍ നായര്‍ -(വൈ. പ്രസി), വി.എസ്. ജോണ്‍സണ്‍ -(സെക്ര), പി.വി. ലൈജുമോൻ, എം.വി. ജുഡീഷ് -(ജോ. സെക്ര), പി. ജ്യോതിസ്- (ട്രഷ) എന്നിവരടങ്ങുന്ന 15 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം കായംകുളം: ഒാൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എൻ. ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. എ.കെ.പി.സി.ടി.എ ജില്ല പ്രസിഡൻറ് ആർ. ഇന്ദുലാൽ അധ്യക്ഷത വഹിച്ചു. എം.എസ്.എം കോളജ് മാനേജർ പി.എ. ഹിലാൽ ബാബു, പ്രിൻസിപ്പൽ ഡോ. എസ്. ആമിന, ഡോ. സുനിൽകുമാർ, ഡോ. മനോജ്, ഡോ. എസ്. ഫറൂഖ്, പ്രഫ. കെ.പി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. ടി.ആർ. അനിൽകുമാർ (പ്രസി), പ്രഫ. സുരേഷ് (വൈസ് പ്രസി), ഡോ. പ്രദീപ് (സെക്ര), ഡോ. മനാഫ് (ജോ. സെക്ര.), ഡോ. എസ്.ആർ. രാജീവ് (ട്രഷ). മധുവി​െൻറ കൊലപാതകം സമൂഹ മനസ്സാക്ഷിക്കെതിരായ വെല്ലുവിളി ആലപ്പുഴ: അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം സമൂഹ മനസ്സാക്ഷിക്കെതിരെ ഉയര്‍ന്ന വെല്ലുവിളിയാണെന്ന് ജനതാദള്‍ (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജിലി ജോസഫും കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജെ. കുര്യനും പ്രസ്താവനയില്‍ പറഞ്ഞു. കൊലപാതകമാണെന്ന് അറിഞ്ഞിട്ടും മധുവി​െൻറ മരണത്തില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. പൊലീസി​െൻറ ഈ നടപടി നിയമവിരുദ്ധവും സര്‍ക്കാറി​െൻറ പ്രതിച്ഛായയെ കരിതേക്കുന്നതാണെന്നും അവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.