ആലപ്പുഴ: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ ലോക്‌സഭ, നിയമസഭ സാമാജികര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി നേതൃത്വത്തിൽ 28ന് ജില്ല കേന്ദ്രങ്ങളില്‍ ഉപവാസം സംഘടിപ്പിക്കുമെന്ന് സംസ്ഥാന വൈസ് ചെയര്‍മാന്‍ മുട്ടം നാസര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പരിപാടിക്ക് മുന്നോടിയായി ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കി. പി.ഡി.പി വിദ്യാര്‍ഥി സംഘടന നേതൃത്വത്തില്‍ കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിെൻറ വസതിക്ക് മുന്നില്‍ ഉപവാസം സംഘടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, പി.ടി. ഷംസുദ്ദീന്‍ പൂക്കുട്ടി, നവാസ് തുരുത്തി, ടി.എം. രാജ, സിനോജ് താമരക്കുളം എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.