മഅ്​ദനി നേരിടുന്നത്​ സമാനതകളില്ലാത്ത അവകാശനിഷേധം ^ഭാസുരേന്ദ്ര ബാബു

ആലപ്പുഴ: അവകാശ നിഷേധത്തി​െൻറ മഞ്ഞുകാലമാണ് അബ്ദുന്നാസിർ മഅ്ദനി അനുഭവിക്കുന്നതെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അഭിപ്രായപ്പെട്ടു. തടവറയിലും പുറത്തും പൗരാവകാശം നിഷേധിക്കപ്പെട്ട ഇത്തരമൊരു നേതാവ് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽപോലുമുണ്ടാവില്ല. പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കർണാടക കോൺഗ്രസി​െൻറ മുഖ്യ ചുമതലയുള്ള കെ.സി. വേണുഗോപാൽ എം.പിയുടെ ഓഫിസിന് മുന്നിൽ വിദ്യാർഥി സംഘടനയായ ഇന്ത്യൻ സ്റ്റുഡൻറ്സ് ഫെഡറേഷൻ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതിയിൽനിന്ന് നിരന്തരം വിമർശനം ഏൽക്കേണ്ടിവന്നിട്ടും കർണാടക സർക്കാർ മഅ്ദനിയോട് നീതിനിഷേധം തുടരുകയാണ്. കെ.സി. വേണുഗോപാലിന് ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടാൻ സാധിക്കും. ആത്മാർഥമായ ഇടപെടൽ അേദ്ദഹം നടത്തണമെന്നും ഭാസുരേന്ദ്ര ബാബു ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് നിഥിൻ ജി. നെടുമ്പിനാൽ അധ്യക്ഷത വഹിച്ചു. പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം അൻസാരി ആലപ്പുഴ വിദ്യാർഥി നേതാക്കളെ ഹാരമണിയിച്ചു. പി.എം.എസ്. ആറ്റക്കോയ തങ്ങൾ, സംസ്ഥാന സെക്രട്ടറി നജീബ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് മോഹൻ സി. മാവേലിക്കര, ഹസൻ പൈങ്ങാമഠം തുടങ്ങിയവർ പങ്കെടുത്തു. മഅ്ദനിയുടെ മകൻ നാരങ്ങനീര് നൽകി സമരം അവസാനിപ്പിച്ചു. ഐ.എസ്.എഫ് ഭാരവാഹികളായ മാഹീൻ തേവരുപാറ, ഉസ്മാൻ കാച്ചടി, നാസിഫ് ചാവക്കാട, റാഷിം ആദിക്കാട്ടുകുളങ്ങര, ജസീൽ മലപ്പുറം, സുഹൈൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.