ആലുവ: ജനങ്ങൾ ദുരിതത്തിലായെങ്കിലും സ്വകാര്യ ബസ് സമരം കൊണ്ട് കെ.എസ്.ആർ.ടി.സി ആലുവ ഡിപ്പോ നേട്ടം കൊയ്തു. സമരം നടന്ന ദിവസങ്ങളിലെല്ലാം മികച്ച കലക്ഷൻ നേടാൻ ഡിപ്പോക്ക് സാധിച്ചു. സ്വകാര്യ ബസ് സമരം പിന്‍വലിക്കുന്നതിന് തൊട്ടു മുന്‍പുള്ള ദിവസത്തെ കലക്ഷന്‍ റെക്കോര്‍ഡ് നേട്ടത്തിലുമെത്തി. തിങ്കളാഴ്ച 11 ലക്ഷം രൂപയാണ് ആലുവ ഡിപ്പോക്ക് ലഭിച്ചത്. 8.5 ലക്ഷം രൂപയാണ് ഡിപ്പോയുടെ ദിവസേന നേടേണ്ട തുക. എന്നാല്‍, ഏഴ് ലക്ഷം രൂപവരെയായിരുന്നു ലഭിച്ചു കൊണ്ടിരുന്ന വരുമാനം. പത്ത് ലക്ഷത്തോളം രൂപ സമരം നടന്ന മറ്റ് ദിവസങ്ങളിൽ വരുമാനമുണ്ടാക്കി. അധിക സര്‍വീസ് ഉൾപ്പെടെ 76 സര്‍വീസുകളാണ് ആലുവ ഡിപ്പോ സമരദിനങ്ങളിൽ നടത്തിയത്. കെ.എസ്.ആര്‍.ടി.സി സ്‌റ്റാന്‍ഡില്‍നിന്ന് ഏതാനും സ്വകാര്യ ബസ് റൂട്ടുകളിലേക്കും പ്രത്യേക സര്‍വിസുകള്‍ നടത്തി. എറണാകുളം, തുരുത്തിപ്പുറം, വരാപ്പുഴ, മാഞ്ഞാലി, കാലടി മേഖലകളിലേക്ക് പ്രത്യേക ബസുകള്‍ ഓടിച്ചു. ആലുവ തൃപ്പൂണിത്തുറ റൂട്ടിലാണ് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയതെന്ന് എ.ടി.ഒ. ഷാജികുര്യാക്കോസ് പറഞ്ഞു. ജീവനക്കാര്‍ അധികസമയം ജോലി ചെയ്തതും കലക്ഷന്‍ വര്‍ധിക്കാൻ കാരണമായി. ഗതാഗതക്കുരുക്ക്; പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപം ആലുവ: പെരുമ്പാവൂര്‍ സ്വകാര്യ ബസ് റൂട്ട് റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപം. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് കുരുക്ക് ആരംഭിച്ചത്. മണിക്കൂറുകൾക്ക് ശേഷമാണ് കുരുക്കൊഴിഞ്ഞത്. രാജഗിരി മുതല്‍ കൊച്ചിന്‍ബാങ്ക് വരെയുള്ള ഭാഗത്താണ് കുരുക്ക് അനുഭവപ്പെട്ടത്. സ്വകാര്യ ബസ് സമരം മൂലം കൂടുതല്‍ വാഹനങ്ങള്‍ ഒരേ സമയം നിരത്തിലിറങ്ങിയതാണ് കുരുക്കുണ്ടാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഗതാഗത കുരുക്കിനെ പറ്റിയുള്ള വിവരം പൊലീസിനെ അറിയിച്ചു. എന്നാൽ, കുരുക്ക് പരിഹരിക്കാന്‍ യാതൊരു നടപടിയുമെടുക്കാൻ പൊലീസ് തയാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് ഗതാഗതം നിയന്ത്രിച്ച് കുരുക്ക് ഒഴിവാക്കിയത്. ആലുവ--പെരുമ്പാവൂര്‍ സ്വകാര്യ ബസ് റൂട്ടില്‍ തിരക്കേറെയുള്ള ഭാഗമാണ് കൊച്ചിന്‍ ബാങ്ക് മുതല്‍ രാജഗിരി ആശുപത്രി വരെയുള്ള ഭാഗം. കളമശ്ശേരി മെഡിക്കല്‍ കോളജ്, എന്‍.എ.ഡി, പുക്കാട്ടുപടി, റിഫൈനറി റോഡ്, കീഴ്മാട് എന്നിവിടങ്ങളിലേക്ക് വാഹനങ്ങള്‍ തിരിഞ്ഞ് പോകുന്നത് റോഡിെൻറ ഈ ഭാഗത്തിലൂടെ സഞ്ചരിച്ചാണ്. കൂടുതല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനാല്‍ രാജഗിരി മുതല്‍ കൊച്ചിന്‍ ബാങ്ക് വരെയുള്ള ഭാഗത്ത് റോഡിെൻറ വീതി കൂട്ടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.