നെല്ലും പച്ചക്കറികളും വിളയിച്ച്​ കുടുംബശ്രീ ഗ്രൂപ്

ആലപ്പുഴ: നെല്ലിലും പച്ചക്കറി കൃഷിയിലും നൂറുമേനി വിളയിച്ച് കുടുംബശ്രീ ഗ്രൂപ്. ചമ്പക്കുളം പഞ്ചായത്ത് കണ്ടങ്കരി ആറാം വാര്‍ഡില്‍ അന്നപൂര്‍ണ ജെ.എല്‍.ജി ഗ്രൂപ് അംഗങ്ങള്‍ കഴിഞ്ഞ എട്ടുവര്‍ഷമായി നെല്‍കൃഷി ചെയ്തുവരുന്നു. പച്ചക്കറി കൃഷിയിലും മികവ് തെളിയിച്ചു. എട്ട് അംഗങ്ങള്‍ അടങ്ങുന്നതാണ് യൂനിറ്റ്. പാട്ടത്തിനെടുത്ത 14 ഏക്കര്‍ നിലത്താണ് ഇവര്‍ കൃഷി ചെയ്യുന്നത്. സി.ഡി.എസ് ചെയര്‍പേഴ്‌സണി​െൻറ സഹായത്തോടെ ബാങ്കില്‍നിന്ന്, ഇവരുടെ കൃഷി മെച്ചപ്പെടുത്താൻ പലിശരഹിത വായ്പകള്‍ ലഭ്യമാക്കിയിരുന്നു. തുടര്‍ന്ന് കൃഷിക്ക് ഏരിയ ഇന്‍സ​െൻറിവ് നല്‍കുകയും ചെയ്തു. ചമ്പക്കുളം പഞ്ചായത്തില്‍ ആദ്യമായി പലിശരഹിത വായ്പ അനുവദിച്ചതും അന്നപൂര്‍ണ ജെ.എല്‍.ജി ഗ്രൂപ്പിനായിരുന്നു. കുടുംബശ്രീ ജില്ല മിഷനില്‍ ഇവര്‍ക്ക് നാലുതവണ ഇന്‍സ​െൻറിവുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ല മിഷന്‍ കോഓഡിനേറ്റര്‍ സുജ ഈപ്പന്‍ പറഞ്ഞു. സമീപെത്ത ഒരേക്കറോളം സ്ഥലത്താണ് ഇവര്‍ പച്ചക്കറി കൃഷി ചെയ്തുവരുന്നത്. ഏത്തവാഴ, ചേന, പയര്‍, ചീര, കപ്പ, വെണ്ട, പടവലം, പാവല്‍, ഇഞ്ചി, പച്ചമുളക്, കാന്താരി, കോവല്‍, കുമ്പളം, വഴുതന, എന്നിവയുള്‍പ്പെടുന്ന കൃഷിക്ക് ജൈവവളമാണ് ഉപയോഗിക്കുന്നത്. ബൈപാസ് നിർമാണത്തിലെ കാലതാമസം: യോഗം ഇന്ന് ആലപ്പുഴ: ബൈപാസി​െൻറ നിർമാണ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാനും നിലവിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമായി മന്ത്രി ജി. സുധാകരൻ യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം. 2018 മേയിൽ ബൈപാസി​െൻറ പണി പൂർത്തീകരിക്കുമെന്നാണ് കരാറുകാർ കഴിഞ്ഞ യോഗത്തിൽ ഉറപ്പുനൽകിയിരുന്നത്. ഇപ്പോഴുള്ള രീതിയിൽ പണി തുടർന്നാൽ അത് ഉണ്ടാകിെല്ലന്ന് വ്യക്തമായതോടെയാണ് മന്ത്രി ഇടപെട്ട് നേരിട്ട് യോഗം വിളിക്കുന്നത്. സർക്കാർ പണം കൊടുക്കാനുണ്ട് എന്ന് തെറ്റായ വാർത്തകൾ നൽകിയും കേന്ദ്ര സർക്കാറിന് കള്ളപ്പരാതി നൽകിയും സർക്കാറിനെ അപകീർത്തിപ്പെടുത്താൻ കരാറുകാർ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബൈപാസി​െൻറ സൈഡ് റോഡുകളുടെ പണിയും വേണ്ടത്ര വേഗത്തിൽ നടക്കുന്നില്ല. തീരുമാനിച്ച സമയത്തിനുള്ളിൽ പണി പൂർത്തീകരിക്കാൻ കഴിയുന്നില്ലെങ്കിൽ കരാറുകാർെക്കതിരെ നടപടി സ്വീകരിക്കുന്ന കാര്യവും ആലോചിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.