വൈദ്യുതി ബില്ലും രേഖകളും ഇനി മലയാളത്തിൽ​​; സി.പി. ഷാജിയുടെ ആവശ്യത്തിന്​ ഒൗദ്യോഗിക അംഗീകാരം

മണ്ണഞ്ചേരി: വൈദ്യുതി ബില്ലും രേഖകളും ഇനി മലയാളത്തിൽ കിട്ടും. സി.പി. ഷാജിയുടെ ആവശ്യത്തിന് വൈദ്യുതി വകുപ്പി​െൻറ അംഗീകാരം. സാധാരണക്കാര​െൻറ ആവശ്യങ്ങൾ സർക്കാറി​െൻറ മുന്നിലെത്തിച്ച് ഉത്തരവാക്കുന്ന മുഹമ്മ ആര്യക്കര ചിട്ടി ഓഫിസ് വെളിയിൽ സി.പി. ഷാജി എന്ന കെട്ടിട നിർമാണ തൊഴിലാളിയുടെ ഇടപെടലിലാണ് വൈദ്യുതി വകുപ്പി​െൻറ തീരുമാനം. എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ, വൈദ്യുതി ചാര്‍ജ് ഈടാക്കാനുള്ള ബില്ലിലെ വിവരങ്ങള്‍ മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി. ഷാജി വകുപ്പുമന്ത്രി എം.എം. മണിക്ക് നിവേദനം നല്‍കിയിരുന്നു. ഇതാണ് കെ.എസ്‌.ഇ.ബി അംഗീകരിച്ചത്. ഇതി​െൻറ പ്രവർത്തനങ്ങൾ തുടങ്ങിയതായി കാണിച്ച് കെ.എസ്‌.ഇ.ബി ചീഫ് എൻജിനീയറുടെ കത്ത് ഷാജിക്ക് കിട്ടി. ആര്യക്കര അരങ്ങ് സോഷ്യൽ സർവിസ് ഫോറം രക്ഷാധികാരി കൂടിയായ ഷാജിയുടെ പ്രവർത്തനങ്ങൾ എപ്പോഴും വേറിട്ട രീതിയിലായിരുന്നു. 2012ൽ ഷാജിയുടെ ആശയത്തിലൂടെയാണ് 'കയർ തൊഴിലാളികൾക്ക് ഒരു ദിനം' എന്ന സ്വപ്നം സാക്ഷാത്കരിച്ച് കയർ ദിനം പ്രാവർത്തികമായത്. അന്നത്തെ കയർ മന്ത്രിയായിരുന്ന ജി. സുധാകരന് നൽകിയ നിവേദനത്തിലൂടെ നവംബർ അഞ്ച് കയർദിനമായി പ്രഖ്യാപിച്ചു. ലോട്ടറി ടിക്കറ്റിന് പിന്നിലുള്ള നിബന്ധനകൾ വായിക്കാവുന്ന വിധത്തിൽ മലയാളത്തിൽ അച്ചടിക്കണമെന്ന ആശയവും ഷാജിയുടേതായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഇത് നടപ്പാക്കി. പൊലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ചാർജുള്ള എസ്‌.ഐമാരെ തിരിച്ചറിയാൻ ബാഡ്ജ് വേണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടു. സ്വകാര്യ ബസ് സമരം: അനുരഞ്ജനം പൊളിച്ചത് സര്‍ക്കാറെന്ന് ആലപ്പുഴ: സ്വകാര്യ ബസ് സമരം അവസാനിപ്പിക്കാന്‍ കോഴിക്കോട് നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പൊളിച്ചത് സര്‍ക്കാറാണെന്ന് ആലപ്പുഴയിലെ ബസ് ഉടമകള്‍. സ്വകാര്യ ബസ് ഉടമകള്‍ക്ക് 12 സംഘടനകള്‍ ഉള്ളപ്പോള്‍ ഏഴ് സംഘടനകളെ മാത്രമാണ് ചര്‍ച്ചക്ക് ഗതാഗതമന്ത്രി വിളിച്ചത്. ഇത് കോഓഡിനേഷനില്‍ ഭിന്നിപ്പുണ്ടാക്കാനായിരുന്നുവെന്ന് അവര്‍ ആരോപിച്ചു. കോഴിക്കോട് ചര്‍ച്ചക്ക് തെരഞ്ഞെടുത്തതും ബസ് ഉടമ നേതാക്കളെ തിരുവനന്തപുരത്തുനിന്ന് അകറ്റിനിര്‍ത്തി 19ന് ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല നിരാഹാരസമരവും പൊളിക്കാനായിരുന്നു. മാത്രമല്ല, കെ.എസ്.ആര്‍.ടി.സിക്ക് കുറച്ച് ദിവസത്തേക്കെങ്കിലും വരുമാനം വർധിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളും സമരം നീട്ടിക്കൊണ്ടുപോകാനുള്ള സര്‍ക്കാര്‍ ശ്രമത്തിലുണ്ടെന്നും അവര്‍ പറയുന്നു. ആറുമാസമായി ഉയര്‍ന്നുവരുന്ന ഡീസൽ വിലവര്‍ധനയാണ് ചാര്‍ജ് കൂട്ടാൻ ആവശ്യപ്പെടുന്നതിനുള്ള പ്രധാന കാരണം. നികുതി കുറക്കാന്‍ സംസ്ഥാന സര്‍ക്കാറും വില കുറക്കാന്‍ കേന്ദ്ര സര്‍ക്കാറും തയാറല്ല. സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കണമെന്നും കെ.ബി.ടി.എ ജില്ല ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് പി.ജെ. കുര്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എം. നാസര്‍, ടി.പി. ഷാജിലാല്‍, എന്‍. സലീം, റിനുമോന്‍, സത്താര്‍, നവാസ് പാറായില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.