കൊച്ചി: കപ്പൽശാലയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിയെക്കുറിച്ച അന്വേഷണം പൂർത്തീകരിച്ച് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് തിങ്കളാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കും. രാവിലെ കപ്പൽശാലയിലെത്തി ഏതാനും വിവരങ്ങൾകൂടെ അന്വേഷണസംഘം ശേഖരിക്കും. വൈകീേട്ടാടെയായിരിക്കും റിപ്പോർട്ട് സമർപ്പിക്കുന്നത്. എണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന ഒ.എൻ.ജി.സിയുടെ സാഗര്‍ഭൂഷണ്‍ എന്ന കപ്പലിലെ സ്റ്റീല്‍ ബല്ലാസ്റ്റ് ടാങ്കറിനുള്ളില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൊട്ടിത്തെറിയുണ്ടായത്. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമർപ്പിക്കുന്നത്. ഫാക്‌റീസ് ആന്‍ഡ് ബോയിലേഴ്‌സ് ജോയൻറ് ഡയറക്ടർ വി.കെ. അരുണൻ ചെയർമാനായ അഞ്ചംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ഇവർക്ക് അഞ്ച് ദിവസത്തെ സമയമായിരുന്നു അനുവദിച്ചിരുന്നത്. റിപ്പോർട്ട് ലഭിക്കുന്നതോടെ കപ്പൽശാലയിൽ പൊട്ടിത്തെറിയുണ്ടായതിെൻറ കാരണങ്ങളിൽ പൂർണ വ്യക്തതവരും. അസറ്റലിൻ വാതകമാണ് അപകടത്തിന് കാരണമെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കപ്പൽശാല അധികൃതരുടെ ഭാഗത്തുനിന്ന് ചില സുരക്ഷവീഴ്ചകളും സംഭവിച്ചതായി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിെൻറ ഭാഗമായി കപ്പൽശാല അധികൃതർ, പരിശോധിച്ച ഡോക്ടർമാർ തുടങ്ങിയവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും തുടർനടപടികളിലേക്ക് വകുപ്പ് കടക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.