സഹകരണ നീതി മെഡിക്കൽ സ്‌റ്റോർ ഉദ്ഘാടനം

ആലുവ: കീഴ്മാട് സർവിസ് സഹകരണ ബാങ്ക് മിതമായ നിരക്കിൽ ജീവൻരക്ഷ മരുന്നുകൾ ലഭ്യമാക്കുന്നതിന് സഹകരണനീതി മെഡിക്കൽ സ്‌റ്റോർ ആരംഭിച്ചു. തൊട്ടുമുഖം ഈസ്‌റ്റ് ബ്രാഞ്ച് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്‌റ്റോർ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ്, അംഗങ്ങളായ ലിസി സെബാസ്റ്റ്യൻ, എം.എം. സാജു, പൗളി ജോണി, എൽസി ജോസഫ്, ഖാജാ മൂസ, പ്രീത റെജികുമാർ, ബാങ്ക് പ്രസിഡൻറ് കെ.എസ്. കൊച്ചുപിള്ള, ആലുവ അസി. രജിസ്ട്രാർ എൻ. വിജയകുമാർ, ബാങ്ക് ഭരണസമിതി അംഗങ്ങളായ സി.എസ്. അജിതൻ, ഇ.എം. ഇസ്മായിൽ, കെ.സി. ജോയ്, പി.ജി. വേണു, കെ.കെ. കുമാരൻ, ലില്ലി ജോയി, യു.കെ. ബീവി, സോഫിയ അവറാച്ചൻ, മുൻ ബാങ്ക് ഭരണസമിതി അംഗം തോപ്പിൽ അബു, ബാങ്ക് സെക്രട്ടറി എം.കെ. സതി എന്നിവർ പങ്കെടുത്തു. തറക്കല്ലിട്ടു ആലുവ: കീഴ്മാട് പഞ്ചായത്ത് 12ാം വാർഡിലെ കുളക്കാട് 42ാം നമ്പർ അംഗൻവാടി കെട്ടിടത്തി​െൻറ തറക്കല്ലിടൽ അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്‌ദുൽ മുത്തലിബ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് അഷ്റഫ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൗജത്ത് ജലീൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് രമേശൻ കാവലൻ, സ്ഥിരം സമിതി അധ്യക്ഷ പൗളി ജോണി, പഞ്ചായത്ത് അംഗങ്ങളായ ബീന ബാബു, എൽസി ജോസഫ്, അനുക്കുട്ടൻ, സാജു മത്തായി, പ്രീതി റെജികുമാർ, സതി ലാലു, ലിസി സെബാസ്റ്റ്യൻ, ടി.വി. മേരി എന്നിവർ സാംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.