ആലുവ: റോഡിൽ കോരിയിട്ട പെരിയാർവാലി കനാലിലെ മാലിന്യം നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതമായി. നാളുകളായിട്ടും ഇത് നീക്കം ചെയ്യാൻ അധികൃതർ തയാറാകുന്നില്ല. നഗരത്തിലെ ഫ്രണ്ട്ഷിപ് പരിസരത്താണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കോരി റോഡിൽ ഇട്ടത്. ജനവാസകേന്ദ്രത്തിലാണ് മാലിന്യം കിടക്കുന്നത്. വിവിധ സ്കൂളുകളിലേക്ക് കുട്ടികൾ കടന്നുപോകുന്ന വഴികൂടിയാണിത്. നഗരസഭയും പെരിയാർവാലി അധികൃതരും തമ്മിലെ തർക്കമാണ് മാലിന്യം കെട്ടിക്കിടക്കാൻ ഇടയാക്കുന്നതെന്നാണ് ആരോപണം. പൊലീസ് പിടികൂടിയ മണൽ ലേലം ചെയ്യുന്നു ആലുവ: പൊലീസ് പിടികൂടിയ മണൽ ലേലം ചെയ്യും. റവന്യൂ വകുപ്പാണ് മണൽ ലേലം ചെയ്യുന്നത്. മംഗലപ്പുഴ പാലത്തിന് സമീപത്തുനിന്ന് പിടികൂടിയ 150 അടി മണലാണ് ലേലം ചെയ്യുന്നത്. ആലുവ മിനി സിവിൽ സ്‌റ്റേഷനിൽ 22 ന് രാവിലെ 11നാണ് ലേലം നടക്കുന്നത്. കൂടുതൽ വിവരം വെസ്‌റ്റ് വില്ലേജ് ഓഫിസിൽനിന്ന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.