ട്രാന്‍സ്‌ജെൻഡേഴ്സിന് സ്വയം സംരംഭകത്വ സെമിനാര്‍

ആലുവ: സമൂഹത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ട്രാന്‍സ്‌ജെൻഡേഴ്സിനെ സമൂഹത്തി‍​െൻറ മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാനത്തെ ആദ്യ റേഡിയോ ജോക്കി അനന്യ, ആദ്യ സ്വയംസംരംഭക തൃപ്തി ഷെട്ടി തുടങ്ങി കുടുംബശ്രീയോടൊപ്പം സംസ്‌ഥാന സ്‌കൂള്‍ കാലോത്സവത്തില്‍ കുടിവെള്ള വിപണന സ്‌റ്റാള്‍ നടത്തി വിജയം വരിച്ചവര്‍ വരെ സെമിനാറിൽ പങ്കെടുത്തു. അൽ- അമീന്‍ കോളജ് കോമേഴ്‌സ് വിഭാഗം സംഘടിപ്പിച്ച എംപവര്‍ ട്രാന്‍സ്‌ജെൻഡർ ടു എൻറര്‍പ്രണര്‍ എന്ന സെമിനാറിലാണ് മുപ്പതോളം ട്രാന്‍സ്‌ജെൻഡറുകള്‍ പങ്കെടുത്ത് സ്വയം സംരംഭകത്വത്തി‍​െൻറ പുത്തന്‍ വഴികള്‍ സ്വായത്തമാക്കിയത്. രണ്ടുദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ പദ്ധതികളുടെ ആസൂത്രണം, മൂലധനം സംഘടിപ്പിക്കല്‍, സ്വയംസംരംഭകങ്ങള്‍ നടത്തി വിജയം കൈവരിച്ചവരുമായുള്ള മുഖാമുഖം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ബി.പി.സി.എല്‍ ഭരണവിഭാഗം ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പൽ ഡോ. അനിതനായര്‍ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റര്‍ പ്രഫ.എം.ബി. ശശിധരന്‍, സീഡ് ഇന്‍ചാര്‍ജ് ശിവന്‍ അമ്പാട്ട്, ദ്വയ പ്രസിഡൻറ് ശീതള്‍, സീഡ് സീനിയര്‍ ഫാക്കൽറ്റി വി.എസ്. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. സെമിനാര്‍ ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.