ആലുവ: ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് നടക്കുന്ന വ്യാപാരമേളയുടെ ഭാഗമായി നഗരസഭ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടിയായ ദൃശ്യോത്സവത്തിന് ഞായറാഴ്ച തിരിതെളിയും. 24 വരെ എല്ലാ ദിവസവും വൈകീട്ട് സാംസ്കാരിക സമ്മേളനം, ആദരിക്കൽ, കലാപരിപാടികൾ തുടങ്ങിയവ നടക്കും. ഞായറാഴ്ച വൈകീട്ട് 5.30ന് തിരുവാതിരയോടെ വേദി ഉണരും. ആറിന് നടക്കുന്ന പൊതുസമ്മേളനം സാഹിത്യകാരി േഗ്രസി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൻ ലിസി എബ്രഹാം അധ്യക്ഷത വഹിക്കും. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. നോവലിസ്‌റ്റ് ഷാജി മഠത്തിലിനെ ആദരിക്കും. ദേശാഭിവർധിനി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി.എം. സഹീർ, സി.പി.ഐ ടൗൺ സെക്രട്ടറി കെ.ജെ. ഡൊമിനിക്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് കെ.ജെ. ഹരിദാസ് എന്നിവർ സംസാരിക്കും. തുടർന്ന് സിനിമ പിന്നണി ഗായകൻ സമദ് നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് അരങ്ങേറും. തിങ്കളാഴ്ച വൈകീട്ട് 5.30ന് കരോക്കെ ഗാനമേളയോടെ പരിപാടികൾ ആരംഭിക്കും. സരസ്വതി കലാപീഠം അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡിജിറ്റൽ ഡ്രാമ 'ഞാൻ വയനാടൻ തമ്പാൻ' നടക്കും. ചൊവ്വാഴ്ച കൊച്ചിൻ മൻസൂറിെൻറ വയലാർ സന്ധ്യ. ബുധനാഴ്ച നാടൻപാട്ടും കളികളും. വ്യാഴാഴ്ച ഈണം ഓർകസ്ട്രയുടെ കരോക്കെ ഗാനമേള. വെള്ളിയാഴ്ച ഡ്രീം ടീം അവതരിപ്പിക്കുന്ന മെഗാ ഷോ എന്നിവ നടക്കും. സമാപന ദിവസമായ 24ന് ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി ശിവസ്വരൂപാനന്ദ, തോട്ടക്കാട്ടുകര സെൻറ് ആൻസ് ചർച്ച് ഫാ. പോൾസൺ കൊട്ടിയത്ത്, തോട്ടക്കാട്ടുകര മുസ്‌ലിം ജമാഅത്ത് ഇമാം മുസ്തഫ ബാഖവി എന്നിവർ സംസാരിക്കും. വൈസ് ചെയർപേഴ്‌സൻ സി. ഓമന അധ്യക്ഷത വഹിക്കും. ആർ. രഞ്ജിനി, രേഷ്മ രാജൻ, കവിത സുനി എന്നിവരെ ആദരിക്കും. നവനീത നൃത്തകലാക്ഷേത്രത്തിെൻറ നൃത്തനൃത്യങ്ങൾ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.