താമസക്കാരില്ലാത്ത വീട്ടിൽ അതിക്രമിച്ച്​ കയറിയ ക്വ​േട്ടഷൻ സംഘം റിമാൻഡിൽ

കായംകുളം: താമസക്കാരില്ലാത്ത വീട്ടിൽ അതിക്രമിച്ച് കയറിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത ക്വേട്ടഷൻ സംഘത്തെ റിമാൻഡ് ചെയ്തു. മരിച്ചുപോയ ഭർത്താവി​െൻറ വീട് കൈയേറാൻ ക്വേട്ടഷൻ സംഘത്തെ നിയോഗിച്ച വിവാഹ തട്ടിപ്പുകാരിയെ മറ്റൊരു കേസിലും റിമാൻഡ് ചെയ്തു. കോട്ടയം മുട്ടമ്പലം കരയിൽ ജ്യുവൽ ഹോമിൽ കേപ്ടൗൺ ഫ്ലാറ്റിൽ ലീലാമ്മ ജോർജാണ് (44) ഭർത്താവിനെ ആക്രമിച്ച കേസിൽ റിമാൻഡിലായത്. ക്വേട്ടഷൻ സംഘാംഗങ്ങളും നിരവധി കേസുകളിൽ പ്രതികളുമായ കോട്ടയം അർപ്പൂക്കര വില്ലൂന്നി കൊപ്രാലിൽ ജയ്സ്മോൻ േജക്കബ് (അലോട്ടി -24), കോട്ടയം മാഞ്ഞൂർ സൗത്ത് തെക്കേപ്പറമ്പിൽ രതീഷ് (26), അർപ്പൂക്കര വില്ലൂന്നി ചക്കിട്ടപ്പറമ്പിൽ അഖിൽ (21), അർപ്പൂക്കര വില്ലൂന്നി പാലത്തൂർ ടോമി േജാസഫ് (21) എന്നിവരെയാണ് കായംകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ കറ്റാനം കുറ്റിയിൽ പരേതനായ െജറോം ഡേവിഡി​െൻറ വീട്ടിൽ അതിക്രമിച്ച് കയറിയതിനാണ് സംഘം അറസ്റ്റിലായത്. വീട്ടിലുണ്ടായ ജെറോമി​െൻറ ബന്ധു സോജൻ ഡാനിയലിനെ (30) മർദിച്ചിരുന്നു. കൊലക്കേസ്, ഭവനഭേദനം, പിടിച്ചുപറി, അക്രമം തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടവരാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകളുള്ള ലീലാമ്മയുടെ വലയിൽ ജെറോമും അകപ്പെട്ടിരുന്നു. ഭരണിക്കാവ് രജിസ്ട്രാർ ഒാഫിസിൽ ഇരുവരും വിവാഹിതരുമായി. തുടർന്ന് ജെറോമി​െൻറ വീടും വസ്തുവും ലീലാമ്മയുടെ പേരിലേക്ക് മാറ്റി. തട്ടിപ്പുകാരിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും തമ്മിൽ തെറ്റി. ഒന്നര വർഷം മുമ്പ് കറ്റാനത്ത് എത്തിയ ലീലാമ്മ ജെറോമിനെ തലക്ക് അടിച്ച് പരിക്കേൽപിച്ചശേഷം രക്ഷപ്പെട്ടിരുന്നു. പിന്നീട് വസ്തുവി​െൻറ ആധാര നടപടികൾ റദ്ദ് ചെയ്ത ജെറോം ഇവ മക​െൻറ പേരിലേക്ക് മാറ്റി. എന്നാൽ, ജെറോം മരണപ്പെട്ടതോടെ അവകാശം സ്ഥാപിക്കാൻ ലീലാമ്മ കോടതിയെ സമീപിച്ചിരുന്നു. വിധിക്ക് കാത്തുനിൽക്കാതെ വീട് കൈയേറാൻ നിരവധി തവണ കറ്റാനത്ത് എത്തിയെങ്കിലും ബന്ധുക്കളൂടെ എതിർപ്പ് കാരണം മടങ്ങുകയായിരുന്നു. തുടർന്നാണ് വീട് പിടിച്ചെടുക്കാൻ ക്വേട്ടഷൻകാരെ നിയോഗിച്ചത്. സംഭവത്തെത്തുടർന്ന് പിടിയിലായ ലീലാമ്മയെ ഭർത്താവിനെ ആക്രമിച്ച കേസിൽ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഭാര്യ മരിച്ചുപോയവരെയും ഭാര്യയുമായി പിണങ്ങി നിൽക്കുന്നവരെയും വൈവാഹിക പരസ്യത്തിലൂടെ വലയിലാക്കി വിവാഹം കഴിച്ച് തട്ടിപ്പ് നടത്തുന്ന രീതിയാണ് ഇവർ സ്വീകരിച്ചിട്ടുള്ളത്. ചവറ പൊലീസ് സ്റ്റേഷനിലടക്കം ഇതുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ട്. എസ്.െഎ എം.സി. അഭിലാഷ്, എ.എസ്.െഎമാരായ ഉണ്ണികൃഷ്ണപിള്ള, മധു, സീനിയർ സിവിൽ പൊലീസ് ഒാഫിസർ എ. ഹാരീസ്, വനിത സിവിൽ പൊലീസ് ഒാഫിസർ അനൂബി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പാസ്പോർട്ട് സേവകേന്ദ്രം ഉദ്ഘാടനം 27ന് ചെങ്ങന്നൂർ: ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഓഫിസിലെ പാസ്പോർട്ട് സേവകേന്ദ്രത്തി​െൻറ ഉദ്ഘാടനം 27ന് രാവിലെ 11ന് നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. രാജ്യസഭ െഡപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. പാസ്പോർട്ട് സേവകേന്ദ്രത്തി​െൻറ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് ത്രിതല തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി-വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ, ലയൺസ് ക്ലബ്, റോട്ടറി ക്ലബ്, ജെ.സി.ഐ, വൈ.എം.സി.എ തുടങ്ങിയ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികൾ എന്നിവരുടെ സംയുക്തയോഗം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഹോട്ടൽ വില്ലേജ് ഇൻ ഗാർഡനിൽ ചേരും. എറണാകുളം റീജനൽ പാസ്പോർട്ട് ഓഫിസർ, തിരുവനന്തപുരം ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.