മഹാദേവർ ക്ഷേത്രത്തി​െൻറ പുനരുദ്ധാരണത്തിന്​ ഒമ്പത്​ കോടിയുടെ പദ്ധതി

ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തി​െൻറ പുനരുദ്ധാരണത്തിനായി ഒമ്പത് കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാർ അറിയിച്ചു. ശബരിമല മാസ്റ്റർ പ്ലാൻ സമർപ്പണത്തിനുവേണ്ടി ക്ഷേത്രഗോപുര മണ്ഡപത്തിൽ ചേർന്ന യോഗത്തിലാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. നാലമ്പലത്തിനുള്ളിലെ ചോർച്ച തടയുന്നതിന് ചെമ്പുപാളികൾ പൊതിയാൻ 3.50 കോടി ചെലവഴിക്കും. ചുറ്റുവിളക്കുകൾ വൃത്തിയാക്കി പിച്ചള പൊതിയുന്നതിന് ക്ഷേത്ര ഉപദേശക സമിതിയുടെ സഹായത്തോടെ 56 ലക്ഷം രൂപ ചെലവഴിക്കും. 28 ലക്ഷം വിനിയോഗിച്ചുള്ള നടപ്പന്തൽ നിർമാണം പൂർത്തിയാകാറായി. തറ നിർമാണം മാത്രമേ ഇനി പൂർത്തീകരിക്കാനുള്ളൂ. ക്ഷേത്രത്തി​െൻറ തെക്കുഭാഗത്ത് നാല് മീറ്റർ ഉയരത്തിൽ സുരക്ഷമതിൽ നിർമിക്കുന്നതിന് 1.04 കോടി ചെലവഴിക്കും. ഇതിന് ചെങ്ങന്നൂർ നഗരസഭയുടെ സഹായം തേടും. ശാന്തിമഠത്തി​െൻറ നിർമാണത്തിനായി 16.70 ലക്ഷം രൂപയാകും. കൊടിമരം പൂർണമായും കഴുകി വൃത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന് സമീപം ശബരിമല ഇടത്താവളവുമായി ബന്ധപ്പെട്ട വികസന പദ്ധതികൾക്കും രൂപരേഖയായി. 9.87 കോടിയുടെ നിർമാണപ്രവൃത്തികളാണ് കുന്നത്തുമല ക്ഷേത്രത്തിന് സമീപത്തെ ദേവസ്വം ബോർഡ് വക സ്ഥലത്തും കിഴക്കേനടയിലും ആരംഭിക്കുന്നത്. വികസന പദ്ധതികളുടെ മാസ്റ്റർ പ്ലാൻ ദേവസ്വം ബോർഡ്‌ പ്രസിഡൻറ് എ. പദ്മകുമാർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പ്രധാന വീഥികളിൽ 50 കിലോമീറ്ററിന് ഒരു ഇടത്താവളം എന്ന മുഖ്യമന്ത്രി പിണറായി വിജയ​െൻറ നിർദേശത്തിൽ ഉൾപ്പെടുത്തിയാണ് ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന് സമീപം തീർഥാടകർക്കായി പുതിയ കെട്ടിടങ്ങളിൽ വിരിക്കുന്നതിനും വിശ്രമിക്കുന്നതിനുമായി സംവിധാനം ഒരുക്കുന്നത്. ഗ്രോബാഗ് വിതരണം ചെങ്ങന്നൂർ: ആലാ കൃഷിഭവ​െൻറ ആഭിമുഖ്യത്തിൽ 2018 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള കർഷകരും ഇതുവരെ ഗുണഭോക്തൃവിഹിതം അടക്കാത്തവരും ജാതി തൈ, പച്ചക്കറി കൃഷിക്ക് ഗ്രോബാഗ് പ്രോജക്ട് പ്രകാരം ഗുണഭോക്തൃവിഹിതം അടച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റണം. ഇടവിള കൃഷി, ഇഞ്ചി കൃഷി പദ്ധതി പ്രകാരവും തെങ്ങ്, വാഴ, വെറ്റില കൃഷി എന്നീ പദ്ധതി പ്രകാരവും ലിസ്റ്റിൽ ഉള്ളവരും വളം വാങ്ങിച്ച ബില്ലുകൾ തിരികെ നൽകാനുള്ളവരും കൃഷിഭവനുമായി ബന്ധപ്പെട്ട് ആനുകൂല്യം കൈപ്പറ്റണം. അവസാന തീയതി ഇൗമാസം 24. ഫോൺ: 95447 48504. കാർത്തിക മഹോത്സവം ചെങ്ങന്നൂർ: മുളക്കുഴ കോട്ട ശ്രീദേവി വിലാസം എൻ.എസ്.എസ് കരയോഗത്തി​െൻറ അധീനതയിൽപെട്ട ദേവീക്ഷേത്രത്തിലെ കാർത്തിക മഹോത്സവം തിങ്കളാഴ്ച മുതൽ 23 വരെ നടക്കും. രാവിലെ ഏഴിന് തൃക്കൊടിയേറ്റ്. തുടർന്ന് പറക്കെഴുന്നള്ളിപ്പ്. 22ന് രാവിലെ 6.30ന് പൊങ്കാല, വൈകീട്ട് 5.30ന് പഞ്ചവാദ്യം. രാത്രി 7.30ന് സാംസ്കാരിക സമ്മേളനം എൻ.എസ്.എസ് യൂനിയൻ പ്രസിഡൻറ് പി.എൻ. സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡൻറ് ടി.എസ്. സുരേഷ് ബാബു അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.