കരുണയുടെ തുണയിൽ നിർധനരോഗിക്ക്​ സഹായം സ്വരൂപിച്ചു

ചെങ്ങന്നൂർ: ഇരു വൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടിയ ജയമോന് കരുണ തുണയാകുന്നു. കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെയും മുളക്കുഴ ഗ്രാമപഞ്ചായത്തി​െൻറയും നേതൃത്വത്തിൽ ജനപ്രതിനിധികളും കുടുംബശ്രീ അംഗങ്ങളും സാംസ്കാരിക-രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ സംഘടന-ക്ലബ് പ്രവർത്തകരും സഹായമഭ്യർഥിച്ച് വീടുകളിൽ എത്തിയപ്പോൾ ചികിത്സസഹായ നിധിയിലേക്ക് ലഭിച്ച തുക എട്ടുലക്ഷത്തോളമായി. മുളക്കുഴ പെരിങ്ങാല കൊച്ചുപ്ലാവ് നിൽക്കുന്നതിൽ ജയമോ​െൻറ രണ്ട് വൃക്കകളും തകരാറിലായി കഴിഞ്ഞ ഏഴുമാസമായി ചികിത്സയിലാണ്. ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് നടത്തണം. അടിയന്തരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ ജീവിതം നിലനിർത്താൻ കഴിയൂ. ജയമോ​െൻറ ഭാര്യ സുജ വൃക്ക നൽകാൻ തയാറാണ്. ശസ്ത്രക്രിയക്കും തുടർചികിത്സകൾക്കുമായി ഭാരിച്ച തുക ഇനിയും െചലവാകും. പെയിൻറിങ് തൊഴിലാളിയായിരുന്ന ജയമോൻ നാളുകളായി ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയിലാണുള്ളത്. കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി ചെയർമാൻ സജി ചെറിയാൻ ചെയർമാനും പഞ്ചായത്ത് പ്രസിഡൻറ് രശ്മി രവീന്ദ്രൻ കൺവീനറുമായ സമിതി രൂപവത്കരിച്ചാണ് പഞ്ചായത്തിലെ മുഴുവൻ വീടുകളിലുമെത്തി സഹായം സ്വീകരിച്ചത്. ശസ്ത്രക്രിയക്കുശേഷം ഒരു വർഷത്തേക്കുള്ള തുടർചികിത്സ കരുണ ഏറ്റെടുക്കും. വിപണനമേള മാന്നാര്‍: ചെന്നിത്തല തൃപ്പെരുന്തുറ സര്‍വിസ് സഹകരണ ബാങ്കി​െൻറ ആഭിമുഖ്യത്തില്‍ അത്യുൽപാദന ശേഷിയുള്ള നടീല്‍ വസ്തുക്കളുടെ വിപണനമേള ആരംഭിച്ചു. ബാങ്ക് പ്രസിഡൻറ് ഐപ്പ് ചാണ്ടപ്പിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എസ്. ഉണ്ണികൃഷ്ണന്‍, എം. സോമനാഥന്‍പിള്ള, ബഹനാന്‍ ജോണ്‍ മുക്കത്ത്, മോഹനന്‍ കണ്ണങ്കര, തമ്പി കൗണടിയില്‍, പൊന്നമ്മ മാത്യു, പുഷ്പലത തുടങ്ങിയവര്‍ സംസാരിച്ചു. ഗുണമേന്മയുള്ള ചേന, കാച്ചില്‍, ചേമ്പ്, ഹൈബ്രിഡ് ഇനങ്ങളായ വരദ ഇനത്തില്‍പ്പെട്ട ഇഞ്ചി, പ്രതിഭ ഇനത്തില്‍പ്പെട്ട മഞ്ഞള്‍ എന്നിവയാണ് മേളയില്‍ ലഭ്യമാകുന്നത്. പരിപാടികൾ ഇന്ന് ആലപ്പുഴ പുന്നപ്ര-വയലാർ ഹാൾ: ആലപ്പുഴ ബാനർ സൊസൈറ്റി സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്രമേള -രാവിലെ 10.00 അരൂർ ചാപ്പക്കടവ്: കോൺഗ്രസ് കടലിരമ്പം തീരദേശ അവകാശ സംരക്ഷണ പദയാത്ര ഉദ്ഘാടനം. എ.കെ. ആൻറണി -രാവിലെ 9.00 ചേർത്തല അഴീക്കോടൻ സ്മാരക ഹാൾ: സർഗം കലാസാഹിത്യ വേദി സാഹിത്യസംഗമം -ഉച്ച. 2.30 ചേർത്തല വാരനാട് ദേവീക്ഷേത്രം: കുംഭഭരണി മഹോത്സവം. ശ്രീബലി -രാവിലെ 9.00, കാഴ്ചശ്രീബലി -വൈകു. 5.00, കഥകളി -വൈകു. 6.30 പാണാവള്ളി നാൽപത്തെണ്ണീശ്വരം മഹാദേവ ക്ഷേത്രം: ഉത്സവം. കാർഷികമേള ഉദ്ഘാടനം -രാവിലെ 10.00, കളഭാഭിഷേകം -രാവിലെ 11.30, കൊടിയേറ്റ് -രാത്രി 8.30, കഥകളി -രാത്രി 10.30 മുഹമ്മ എസ്.എല്‍ പുരം തയ്യില്‍ ശക്തിപുരം ദേവീ ക്ഷേത്രം: കുംഭഭരണി മഹോത്സവം. നാരായണീയ പാരായണം -രാവിലെ 8.00, സോപാന സംഗീതം -വൈകു. 6.00 ഹരിപ്പാട് പടിഞ്ഞാേറ മുട്ടം ജങ്ഷൻ: ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന 'ഖുർആനിലെ സൂറത്തു യാസീൻ; സമകാലിക വായന' കാമ്പയിൻ ഏരിയ പ്രചാരണോദ്ഘാടനം -വൈകു. 6-.30 ഇലിപ്പക്കുളം മങ്ങാരം ബിശാറത്തുൽ ഇസ്ലാം മദ്റസ: ഇലിപ്പക്കുളം മുസ്ലിം ജമാഅത്തി​െൻറ നേതൃത്വത്തിൽ അനുമോദന സമ്മേളനം -വൈകു. 7.00 മാന്നാർ ഹോമിയോ ആശുപത്രി: പഞ്ചായത്ത് 16ാം വാർഡ് ഗ്രാമസഭ യോഗം -ഉച്ച. 2.00 ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷന് സമീപം ബോധിനി സാംസ്കാരിക കേന്ദ്രം: ഇന്ത്യൻ നഴ്സസ് പാരൻറ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഴ്സുമാരുടെയും രക്ഷാകർത്താക്കളുടെയും യോഗം -വൈകു. 3.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.