കോതമംഗലം: തണൽ ഓഫിസ് നിർമാണത്തിനുള്ള തറക്കല്ലിടൽ തടയാൻ നീക്കം. സംഘർഷത്തിൽ നാല് തണൽ പ്രവർത്തകർക്ക് പരിക്കേറ്റു. അടിവാട് ആരംഭിക്കുന്ന തണൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റിെൻറ ഓഫിസ് നിർമാണം ബലമായി തടയാൻ എത്തിയവരുടെ ആക്രമണത്തിൽ തണൽ കോതമംഗലം ഏരിയ രക്ഷാധികാരി ഇ.എച്ച്. ഉമ്മർ, ശിഹാബ് തുരുത്തേൽ, സി.എം. അലി, അമീർ നവാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഏട്ടോടെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിന് എത്തിയ ബ്ലോക്ക് പഞ്ചായത്തംഗം ഒ.ഇ. അബ്ബാസ്, പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻറ് പി.കെ. മൊയ്തു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണം. പഴമ്പിള്ളിൽ മുഹമ്മദും മക്കളുമടങ്ങുന്ന സംഘം ക്രിക്കറ്റ് ബാറ്റ്, വടി, കല്ല് എന്നിവയുമായി ആക്രമിക്കുകയായിരുന്നു. കല്ലേറിൽ ഫൗണ്ടേഷൻ സ്ഥാപിക്കുന്നതിന് കുഴി എടുക്കാനെത്തിയ മണ്ണ് മാന്തിയന്ത്രത്തിെൻറ ചില്ലുകൾ തകരുകയും ചെയ്തു. തണൽ ഓഫിസ് നിർമാണം ആരംഭിച്ചാൽ സമീപത്തെ കെട്ടിടങ്ങൾക്ക് തകരാറ് സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇയാൾ ആർ.ഡി.ഒക്ക് അടക്കം പരാതി നൽകിയിരുന്നു. പരാതിക്ക് അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടി റവന്യൂ അധികാരികൾ നിർമാണ അനുമതി നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കോടതിയിൽനിന്നും സ്റ്റേ വാങ്ങാൻ നീക്കം നടത്തിയെങ്കിലും ഇരുകൂട്ടരുടെയും വാദം കേട്ടശേഷം കോടതി ഇയാളുടെ ആവശ്യം തള്ളി. ഇതിെൻറ അടിസ്ഥാനത്തിൽ നിർമാണം ആരംഭിക്കാൻ തുടങ്ങവെയാണ് ആക്രമണം. സംഭവത്തെത്തുടർന്ന് പോത്താനിക്കാട് പൊലീസ് സ്ഥലത്ത് എത്തി നിർമാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണം ഒരുക്കി. ആക്രമണ ദൃശ്യങ്ങൾ പൊലീസിന് കൈമാറി. ആക്രമികൾക്കെതിരെ പൊലീസ് കേസ് എടുത്തു. കൊയ്ത്തുത്സവം ഉദ്ഘാടനം കോതമംഗലം: മഞ്ചാടിപ്പാടം സാംസ്കാരികവേദി കൊയ്ത്തുത്സവം ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 50 ഏക്കറിനടുത്ത് വരുന്ന ഇരുമലപ്പടി കിഴക്കേകവല മഞ്ചാടി പാടശേഖരത്തിൽ മഞ്ചാടിപ്പാടം സാംസ്കാരിക കൂട്ടായ്മയാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. മാലിന്യം നിറഞ്ഞ 50 ഏക്കറോളമുള്ള മഞ്ചാടി പാടശേഖരത്തിൽ 10 ഏക്കറിലധികം വരുന്ന പാടം കഴിഞ്ഞ വർഷമാണ് മാലിന്യം നീക്കി കൃഷിയോഗ്യമാക്കി 100 മേനി വിളയിച്ചത്. കഴിഞ്ഞ തവണത്തെ പ്രവർത്തനം ഏറ്റെടുത്ത് ഈ വർഷം 50 ഏക്കറിനടുത്ത് വരുന്ന മഞ്ചാടി പാടശേഖരം പൂർണമായും ഭൂ ഉടമകളും കർഷക കൂട്ടായ്മകളും ഏറ്റെടുത്ത് നെൽകൃഷി വ്യാപകമാക്കി. ജൈവ നെൽകൃഷിക്കൊപ്പം അനുബന്ധ കൃഷികൾ കൂടി ഏറ്റെടുത്ത് നടത്തി വിജയിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് സാംസ്കാരിക വേദി പ്രവർത്തകർ. അതിനായി സർക്കാർ അനുബന്ധ സഹായങ്ങൾക്കും മറ്റ് കാർഷിക യന്ത്രവത്കൃത ഉപകരണങ്ങൾക്കും അപേക്ഷ നൽകി കാത്തിരിക്കുകയാണ്. സമ്മേളനത്തിൽ സാംസ്കാരിക വേദി പ്രസിഡൻറ് മുഹമ്മദാലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എച്ച്. ഷിയാസ്, ബ്ലോക്ക് പ്രസിഡൻറ് റഷീദ സലിം, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് രഞ്ജിനി രവി, ജില്ല പഞ്ചായത്ത് മെംബർ കെ.എം. പരീത്, ബ്ലോക്ക് മെംബർമാരായ ഒ.ഇ. അബ്ബാസ്, ബിന്ദു ജയകുമാർ, നഗരസഭ കൗൺസിലർമാരായ കെ.എ. നൗഷാദ്, കെ.വി. തോമസ്, പ്രിൻസി എൽദോസ്, പഞ്ചായത്ത് മെംബർമാരായ സി.ഇ. നാസർ, താഹിറ സുധീർ, രഹ്ന നൂറുദ്ദീൻ, നദീറ പരീത്, കൃഷി ഓഫിസർമാരായ ലിസി ആൻറണി, നിജാമോൾ ഹസൻ മംഗലത്ത് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.