അമ്പലപ്പുഴ: രണ്ട് പതിറ്റാണ്ടായി ഒമാൻ മസ്കത്തിലെ ജയിലിൽ കഴിയുന്ന സന്തോഷ് തിരിച്ചുവരുന്നതും കാത്ത് സഹോദരങ്ങളും ബന്ധുക്കളും. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം വളഞ്ഞവഴി കിഴക്ക് വെള്ളുപറമ്പിൽ പരേതരായ തങ്കപ്പെൻറയും ഭാരതിയുടെയും മകനാണ് സന്തോഷ്. സന്തോഷും തിരുവനന്തപുരം സ്വദേശി ഷാജഹാനും 1997 മുതൽ സെൻട്രൽ ജയിലിൽ തടവിലാണ്. മോചന െറേക്കാഡുകളും ജയിൽ രേഖകളും തയാറായി. പുതുക്കിയ പാസ്പോർട്ടും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും ലഭിച്ചു. സിനാവ്, സുഖിൽ എന്നീ ഒമാൻ സ്വദേശികളായ ബാങ്ക് കാവൽക്കാരെ കൊലപ്പെടുത്തിയത് രണ്ട് പാകിസ്താൻകാരാണ്. അറബികൾ കൊല ചെയ്യപ്പെട്ട സംഭവത്തിലാണ് സന്തോഷിനെയും ഷാജഹാനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവർ ജോലി ചെയ്ത വെൽഡിങ് സാധനങ്ങൾ വിൽക്കുന്ന കടകളിൽനിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഇരുവരും അറസ്റ്റിലാകുന്നത്. സംഭവത്തിൽ നാല് പാകിസ്താനികളെ വധശിക്ഷക്ക് വിധേയമാക്കിയിരുന്നു. 1994ലാണ് സന്തോഷ് മസ്കത്ത് ജീവിതം ആരംഭിക്കുന്നത്. 1997-ൽ ആദ്യമായി നാട്ടിലെത്തിയ ശേഷം മാസങ്ങൾക്കുള്ളിൽ മടങ്ങി. മകൻ ജയിലായശേഷം വൃദ്ധയായ മാതാവ് ഭാരതി തളർന്ന് കിടപ്പിലായി. അവർ 2010 ഡിസംബർ അഞ്ചിന് മരിച്ചു. മറ്റൊരു സഹോദരൻ ഗൾഫിലെ ഇബ്രയിൽ ജോലിയിലിരിക്കെ സഹോദരെൻറ ജയിൽവാസം അറിഞ്ഞ് മരിച്ചു. എന്നാൽ, ഈ വിവരം ജയിലിലായിരുന്ന സന്തോഷിനെ ബന്ധുക്കൾ അറിയിച്ചില്ല. ഭാരതിയുടെ ഒമ്പത് മക്കളിൽ ഏറ്റവും ഇളയവനാണ് സന്തോഷ്. 24ാം വയസ്സിലാണ് അവിവാഹിതനായ സന്തോഷ് ഇരുമ്പഴിക്കുള്ളിലാകുന്നത്. ഇരുവരുടെയും മോചനത്തിന് വർഷങ്ങളായി ബന്ധുക്കൾ മുട്ടാത്ത വാതിലുകളില്ല. എം.പിമാരായ എൻ.കെ. പ്രേമചന്ദ്രനും കെ.സി. വേണുഗോപാലും ഇന്ത്യൻ എംബസിക്ക് നിവേദനം നൽകിയിരുന്നു. ഒടുവിൽ സാമൂഹികപ്രവർത്തകനും ലോക കേരളസഭ അംഗവുമായ പുന്നപ്ര സ്വദേശി തയ്യിൽ ഹബീബിെൻറ ശ്രമഫലമായി സേന്താഷിെൻറ സഹോദരൻ മഹേഷിനും ഷാജഹാെൻറ മകൻ ഷമീറിനും 2017 ഡിസംബർ 26ന് ഇരുവരെയും ജയിലിൽ സന്ദർശിക്കാൻ കഴിഞ്ഞു. ഇവർക്ക് ഒമാനിലും തിരിച്ച് നാട്ടിലും എത്താനുള്ള ടിക്കറ്റ് മലബാർ ഗോൾഡ് റീജനൽ ഡയറക്ടർ സി.എം. നജീബ് നൽകി. ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെയെയും മറ്റ് എംബസി ഉദ്യോഗസ്ഥരെയും സന്ദർശിച്ച് ഇവർ നിവേദനം സമർപ്പിച്ചു. പ്രശ്നം അനുഭാവപൂർവം പരിഗണിക്കാമെന്നും ഇരുവരുടെയും ജയിൽ മോചനത്തിന് എല്ലാ ശ്രമങ്ങളും നടത്താമെന്നും എംബസി ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ഇതേതുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ജയിലിൽനിന്ന് ഇറക്കി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി രേഖകൾ തയാറാക്കി സന്തോഷും ഷാജഹാനും ജയിൽ മോചിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.