ആലപ്പുഴ: നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ ആരംഭിച്ച പണിമുടക്ക് ജനങ്ങളെ വലച്ചു. യാത്രക്ലേശം പരിഹരിക്കാൻ ജില്ലയിൽ കെ.എസ്.ആർ.ടി.സി അധിക സർവിസ് നടത്തിയെങ്കിലും യാത്രക്കാർക്ക് ആശ്വാസമായില്ല. രാവിലെ ഒമ്പതുമുതൽ ബസ് സ്റ്റോപ്പുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വിദ്യാർഥികളും ഉദ്യോഗസ്ഥരും സ്കൂളുകളിലും ഓഫിസുകളിലും എത്താൻ വൈകി. പലയിടങ്ങളിലും ഹാജർ നില കുറവായിരുന്നു. സ്വകാര്യബസ് റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയത് പൊതുെവ ആശ്വാസമായി. അവധി റദ്ദാക്കി ജീവനക്കാരോട് ഡ്യൂട്ടിക്ക് എത്താൻ കർശന നിർദേശവും നൽകിയിരുന്നു. റെയിൽവേ സ്റ്റേഷനിൽ എത്തിയ യാത്രക്കാർ നഗരത്തിലേക്ക് വരുന്നതിന് സമാന്തര സർവിസുകളെയാണ് ആശ്രയിച്ചത്. പുന്നമടയിലേക്ക് വിദേശികൾ അടക്കമുള്ളവർക്ക് നഗരത്തിൽ മണിക്കൂറോളം കാത്തുനിന്ന ശേഷമാണ് വാഹനം ലഭിച്ചത്. ഇവരെ സഹായിക്കാൻ പൊലീസും രംഗത്ത് എത്തിയിരുന്നു. ക്ഷേത്ര പൂജാരിയായ എസ്.ഐക്ക് ഭക്തജനസമിതി ഇന്ന് യാത്രയയപ്പ് നല്‍കും ആലപ്പുഴ: 27 വര്‍ഷമായി ആലപ്പുഴ ആംഡ് റിസര്‍വ് പൊലീസ് ക്യാമ്പിനോടനുബന്ധിച്ച മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി എസ്.െഎ എസ്. ശങ്കരന്‍ നമ്പൂതിരിക്ക് ഭക്തജനസമിതിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച യാത്രയയപ്പ് നല്‍കുമെന്ന് സമിതി പ്രസിഡൻറ് സജീവ് ജനാര്‍ദനന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 28ന് സര്‍വിസില്‍നിന്ന് വിരമിക്കുന്നതിന് മുന്നോടിയായാണ് യാത്രയയപ്പ്. വൈകീട്ട് അഞ്ചിന് ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തില്‍ ഭക്തജനസമിതി സെക്രട്ടറി എസ്. കൃഷ്ണമൂര്‍ത്തി, ട്രഷറർ കെ.പി. പരീക്ഷിത്ത്, ജോയൻറ് സെക്രട്ടറി ടി.ആര്‍. വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു. കൺസഷൻ അനുവദിക്കിെല്ലന്ന തീരുമാനം കാടത്തം -എം.എസ്.എഫ് ആലപ്പുഴ: വിദ്യാർഥികൾക്ക് ഇളവ് അനുവദിക്കില്ലെന്ന സ്വകാര്യ ബസുടമകളുടെ നിലപാട് കാടത്തവും വിദ്യാർഥിവിരുദ്ധവുമാണെന്ന് എം.എസ്.എഫ് ജില്ല കമ്മിറ്റി. വിദ്യാർഥി അവകാശം ഹനിക്കുന്ന ഇത്തരം തീരുമാനങ്ങൾക്കെതിരെ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ജില്ല പ്രസിഡൻറ് അൽത്താഫ് സുബൈറും ജനറൽ സെക്രട്ടറി സദ്ദാം ഹരിപ്പാടും പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.