ആലപ്പുഴ: രവി കരുണാകരന്‍ റോട്ടറി ഹാളിൽ സംഘടിപ്പിച്ച ഇന്നർവീല്‍ കുടുംബശ്രീ മേളക്ക് വൻതിരക്ക്. ജില്ലയിലെ 12 കുടുംബശ്രീ യൂനിറ്റുകളുെട ഉൽപന്നങ്ങളാണ് മേളയില്‍ ഒരുക്കിയത്. നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. രാവിലെ 10 മുതല്‍ രാത്രി 7.30 വരെയാണ് മേള. വിദ്യാർഥികള്‍ നിർമിച്ച കരകൗശല വസ്തുക്കളും മേളയിലുണ്ട്. പാവകള്‍, ടെഡി ബെയറുകള്‍, ഉപയോഗശൂന്യമായ പോളകൊണ്ട് നിര്‍മിച്ച പാവകള്‍, കമ്മല്‍, ഹെയര്‍ബാന്‍ഡ്, പത്രപേപ്പര്‍ കൊണ്ട് നിർമിച്ച വാള്‍ ഹാങ്ഗറുകള്‍, േഫ്ലാർ മാറ്റുകള്‍ എന്നിവ ആകര്‍ഷകമാണ്. ക്ലബ് പ്രസിഡൻറ് ഡോ. പദ്മജ നമ്പൂതിരി, സെക്രട്ടറി ഷീല സാജന്‍, കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജര്‍മാരായ സാഹില്‍ ഫെയ്‌സി റാവുത്തര്‍, റിന്‍സ് സുരേഷ്, അന്ന ടീനു ടോം, ബ്ലോക്ക് കോഓഡിനേറ്റര്‍ ജിസ്‌ന അഷ്‌റഫ്, എ.ഇ.സി അല്‍ഫോൻസ, സിസിലി ആൻറണി, വിജയലക്ഷ്മി നായര്‍, സബിത ഷിബു, പ്രിയ ടോം, റോസി ജോണ്‍, മൈഥിലി വേണുഗോപാല്‍, ജെസി സോളമന്‍ എന്നിവര്‍ സംസാരിച്ചു. മേള ഞായറാഴ്ച സമാപിക്കും. തീരദേശ പദയാത്ര എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യും ആലപ്പുഴ: തീരദേശവാസികളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അവഗണിക്കുെന്നന്നാരോപിച്ച് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം. ലിജു നയിക്കുന്ന തീരദേശ പദയാത്ര ഞായറാഴ്ച മുതല്‍ 21 വരെ നടക്കും. 'കടലിരമ്പം തീരദേശ അവകാശ സംരക്ഷണ പദയാത്ര' ഞായറാഴ്ച രാവിലെ ഒമ്പതിന് അരൂർ ചാപ്പക്കടവിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യും. ഒന്നാംദിവസത്തെ സമാപന സമ്മേളനത്തിെൻറ ഉദ്ഘാടനം അർത്തുങ്കലിൽ വൈകീട്ട് ഏഴിന് വയലാർ രവി എം.പി നിർവഹിക്കും. 19ന് രാവിലെ ഒമ്പതിന് അർത്തുങ്കലിൽ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും വൈകീട്ട് ഏഴിന് ആലപ്പുഴ ബീച്ച് ഇ.എസ്.ഐക്ക് സമീപം സമാപനസമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഉദ്ഘാടനം ചെയ്യും. 20ന് രാവിലെ ബീച്ച് ഇ.എസ്.െഎയിൽ എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥും വൈകീട്ട് ഏഴിന് തോട്ടപ്പള്ളിയിൽ സമാപനസമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയും ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ തോട്ടപ്പള്ളിയിൽ ടി.എൻ. പ്രതാപനും വൈകീട്ട് പദയാത്രയുടെ സമാപന സമ്മേളനം തറയിൽകടവിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. ക്വട്ടേഷൻ ക്ഷണിച്ചു ആലപ്പുഴ: വണ്ടാനം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് നെബുലൈസേഷൻ മാസ്ക് (അഡൾട്ട്) 1000 എണ്ണം, മെഷേർഡ് വോളിയം സെറ്റ് 1000 എണ്ണം, ത്രീ വേ എക്സ്െറ്റൻഷൻ 100 സി.എം 1000 എണ്ണം, ഐഡൻറിഫിക്കേഷൻ ടാഗ് 2000 എണ്ണം എന്നിവ വിതരണം ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു. സൂപ്രണ്ട്, ഗവ. ടി.ഡി മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ വിലാസത്തിൽ 24ന് വൈകീട്ട് മൂന്നിനകം ക്വട്ടേഷൻ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.