ആലുവ: ധാര്‍മികതയിലധിഷ്ഠിതമായ തലമുറയെ പാകപ്പെടുത്താന്‍ മത-ധാര്‍മിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കണമെന്ന് സമസ്ത കേരള മദ്റസ മാനേജ്മെൻറ് അസോസിയേഷന്‍ (എസ്.കെ.എം.എം.എ) ജില്ല നേതൃസംഗമം ആഹ്വാനം ചെയ്തു. മദ്റസ വിദ്യാഭ്യാസത്തിന് വിഘാതം സൃഷ്‌ടിക്കുന്നരീതിയില്‍ സി.ബി.എസ്.ഇ ഉള്‍പ്പെടെയുള്ള ചില മാനേജ്മെൻറ് സ്‌കൂളുകള്‍ പഠനസമയം നേരേത്തയാക്കുന്നത് അപലപനീയമാണെന്നും യോഗം ചൂണ്ടിക്കാട്ടി. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് തടസ്സം സൃഷ്‌ടിക്കാതെ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്ന മദ്റസ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നതരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മദ്റസ പ്രസ്‌ഥാനത്തെ ശാക്തീകരിക്കാനും ജനകീയമാക്കാനും എസ്.കെ.എം.എം.എ ജില്ല നേതൃസംഗമം പദ്ധതികള്‍ക്ക് രൂപംനല്‍കി. ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ മദ്റസ ഭാരവാഹികെളയും പ്രധാനാധ്യാപകരെയും ഉള്‍പ്പെടുത്തി ഈ മാസം ശില്‍പശാലകള്‍ സംഘടിപ്പിക്കും. ആലുവ സെന്‍ട്രല്‍ മസ്ജിദ് ഹാളില്‍ ചേര്‍ന്ന യോഗം ജംഇയ്യതുല്‍ മുഅല്ലിമീന്‍ മുന്‍ ജില്ല സെക്രട്ടറി ഷാനവാസ് റഷാദി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.എ. ബഷീര്‍ അധ്യക്ഷത വഹിച്ചു. മുദരിബ് മുഹമ്മദ് ദാരിമി മുഖ്യപ്രഭാഷണം നടത്തി. എസ്.കെ.എം.എം.എ ജില്ല സെക്രട്ടറി സിയാദ് ചെമ്പറക്കി, ട്രഷറര്‍ അബ്‌ദുസ്സലാം ചിറ്റേത്തുകര, എസ്.കെ.ജെ.എം ജില്ല സെക്രട്ടറി അബ്‌ദുസ്സമദ് ദാരിമി, എസ്.എം.എഫ് ജില്ല പ്രസിഡൻറ് ബക്കര്‍ പെരിങ്ങാല, ട്രഷറര്‍ വി.കെ. മുഹമ്മദ് എടയപ്പുറം, ഉസ്മാന്‍ തോലക്കര, കുഞ്ഞുബാവ കോതമംഗലം, പി.എസ്. ഹസൈനാര്‍ മൗലവി, പി.ബി. കമാലുദ്ദീന്‍ കളമശ്ശേരി, സൈനുദ്ദീന്‍ മാസ്‌റ്റര്‍, മുഹമ്മദ് അഷറഫ്, എ.എ. അബ്‌ദുല്‍ റഷീദ് കളമശ്ശേരി, കെ.എം. അഷറഫ് വൈപ്പിന്‍, എം.എ. സുധീര്‍ നെടുമ്പാശ്ശേരി, പി.കെ. അബ്‌ദുല്‍സലാം പെരിങ്ങാല, അഷ്‌റഫ് പായംപള്ളത്ത് പാനായിക്കുളം, കെ.എം. പരീക്കുട്ടി ഏലൂര്‍, പി.കെ. മുഹമ്മദ് പറക്കോട്, കെ.കെ. അബ്‌ദുല്‍സലാം ഇസ്‌ലാമിയ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.