കോഴിയും കൂടും വിതരണ പദ്ധതിയിൽ ക്രമക്കേ​െടന്ന്​ ലീഗ്​

കായംകുളം: നഗരസഭയിൽ കോഴിയും കൂടും വിതരണ പദ്ധതി നടത്തിപ്പിൽ വൈസ് ചെയർപേഴ്സൻ ക്രമക്കേട് നടത്തിയതായി മുസ്ലിം ലീഗ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഗുണഭോക്താക്കളിൽനിന്നും ഇൗടാക്കിയ 15 ലക്ഷത്തോളം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ നടപടിക്ക് പിന്നിൽ അഴിമതിയുണ്ട്. അഞ്ച് കോഴിയും കൂടിനും മരുന്നിനും ഭക്ഷണത്തിനുമായി ഒരാളിൽ നിന്നും 900 രൂപ വീതമാണ് ഇൗടാക്കിയത്. 44 വാർഡുകളിൽ നിന്നായി 1612 ഗുണഭോക്താക്കളിൽനിന്നും കൗൺസിലർമാർ മുഖാന്തരമാണ് മൂന്ന് മാസം മുമ്പ് ദരിദ്ര കുടുംബങ്ങളിൽനിന്ന് പിരിച്ചെടുത്തത്. ഇതുവരെയും കെഫ്പ്കോയുമായി ബന്ധപ്പെട്ട് പദ്ധതി നടപ്പാക്കാൻ കഴിഞ്ഞില്ല. നിർവഹണ ഉദ്യോഗസ്ഥരുടെ പേരിലോ നോഡൽ ഏജൻസിയായ കെഫ്കോയിക്കോ കൈമാറാതെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ നടപടി അംഗീകരിക്കാനാവില്ല. വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമരം സംഘടിപ്പിക്കും. സാധാരണക്കാരെ കബളിപ്പിച്ച ചെയർമാനും വൈസ് ചെയർമാനും രാജിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു. ലീഗ് കൗൺസിലർ നവാസ് മുണ്ടകത്തിൽ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് ജെ. മുഹമ്മദ്കുഞ്ഞ്, ജനറൽ സെക്രട്ടറി പൂക്കുഞ്ഞ് കോട്ടപ്പുറം, ഹംസക്കുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. ആലോചന യോഗം ചെങ്ങന്നൂർ:- നാഷനൽ ലേബർ പാർട്ടി എൻ.എൽ.പി ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ആലോചന യോഗം നടന്നു. ആചാര്യ ടി.വി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഡോ. ഇ.വി. മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. വി.കെ. വിക്രമൻ, കെ.കെ. ഉണ്ണി, ജയേഷ് ശാസ്ത്ര, ടി. ബാലചന്ദ്രൻ കണ്ണാടി എന്നിവർ സംസാരിച്ചു. ജനറൽ കൺവീനറായി ആചാര്യ ടി.വി. രാജേന്ദ്രൻ, കൺവീനറായി എം.എ. സജീവൻ എന്നിവരെ തെരഞ്ഞെടുത്തു. പാടശേഖരങ്ങൾ ഉണങ്ങുന്നു; കർഷകർ പ്രതിസന്ധിയിൽ -പി.ഐ.പി ഓഫിസിന് മുന്നിൽ വീണ്ടും കർഷക സമരം ചെങ്ങന്നൂർ: ജലക്ഷാമം മൂലം- പഞ്ചായത്തിലെ 800 ഹെക്ടർ പാടശേഖരെത്ത കതിരണിഞ്ഞ നെൽച്ചെടികൾ കരിഞ്ഞുണങ്ങുന്നു. പുലിയൂരിലെ നരച്ച മുട്ടം, വടപുറം, ചിറ്റാറ്റ് വേലി, പടനിലം, കരികുളം, പൂവണ്ണാമുറി, പുലിയൂർ,- ആല പാടശേഖരങ്ങളിലെ കൃഷിയാണ് പ്രതിസന്ധിയിൽ. 150-ഓളം കർഷകരാണ് ബാങ്ക് വായ്പ എടുത്തും പണയംവെച്ചും കൃഷിയിറക്കിയത്. പി.ഐ.പി കനാൽ ജലമാണ് ഇവരുടെ ഏക ആശ്രയം. ഇത്തവണ മിത്ര മഠത്തിന് സമീപം തോടുവെട്ടി ലിഫ്റ്റ് ഇറിഗേഷൻ സംവിധാനമുണ്ടാക്കി വെള്ളം പാടശേഖരങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും പലകാരണങ്ങളാലും പദ്ധതി വിജയിച്ചില്ല. വേനൽ ആരംഭിച്ച ശേഷം പലതവണ കർഷകർ പി.ഐ.പി ഓഫിസിൽ ഉപരോധസമരം നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച കർഷകർ പെട്രോളും ഡീസലുമായി ആത്മഹത്യാ ഭീഷണി മുഴക്കിയാണ് സമരം നടത്തിയത്. ഇതേതുടർന്ന് കുറഞ്ഞ ശക്തിയിലാണെങ്കിലും ഒരു ദിവസത്തേക്ക് വെള്ളം തുറന്നുവിട്ടിരുന്നു. മാവേലിക്കര താലൂക്കിലെ പാടശേഖരങ്ങളിലേക്ക് വെള്ളം വിടണം എന്ന് പറഞ്ഞ് അധികൃതർ അത് നിർത്തി. ഇതേതുടർന്ന് തിങ്കളാഴ്ച കർഷകർ വീണ്ടും പി.ഐ.പി ഓഫിസിന് മുന്നിൽ സമരം നടത്തി. സമരത്തെത്തുടർന്ന് പി.ഐ.പി അസി. എൻജിനീയർ, എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവർ സമരക്കാരുമായി ചർച്ച നടത്തി. 10.30ഓടെ 85 സെ.മീ. ഘന അടിയിൽ വെള്ളം തുറന്നുവിട്ടു. ഒരു മീറ്റർ 10 സെ.മീ. ഘനഅടിയിൽ വെള്ളം തുറന്നുവിട്ടെങ്കിൽ മാത്രമേ പഞ്ചായത്തിലെ 800 ഹെക്ടർ പാടശേഖരം നനയുകയുള്ളൂ. മുമ്പത്തെ പോലെ തന്നെ ഏതാനും മണിക്കൂർ വെള്ളം തുറന്നുവിട്ടശേഷം ഷട്ടർ അടക്കുമോ എന്നുള്ള ആശങ്കയിലാണ് കർഷകർ. സമരത്തിന് പുലിയൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. പ്രദീപ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.സി. കരുണാകരൻ, ബാബു കല്ലൂത്ര, പി.സി. ജേക്കബ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.