പ്രമാണിമാരുടെ ഇടപെടൽ: എറണാകുളത്ത് പൊതുമരാമത്ത് വകുപ്പിന് പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യം - മന്ത്രി സുധാകരൻ തിരുവനന്തപുരം: ചില പ്രമാണിമാരുടെ ഇടപെടൽ കാരണം എറണാകുളം ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് മന്ത്രി ജി. സുധാകരൻ. എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച് മരാമത്ത് വകുപ്പ് പണി തുടങ്ങുേമ്പാൾ അലൈൻമെൻറ് മാറ്റണമെന്ന ആവശ്യവുമായി പ്രമാണിമാർ രംഗത്തുവരുന്നതോടെ പ്രവർത്തനം തടസ്സപ്പെടുന്നു. ഇൗ പ്രവണത എറണാകുളം ജില്ലയുടെ മാത്രം പ്രത്യേകതയാണെന്ന് കാലടി സമാന്തര പാലം നിർമാണവുമായി ബന്ധപ്പെട്ട റോജി എം. ജോണിെൻറ സബ്മിഷന് മറുപടി പറയവെ മന്ത്രി കുറ്റപ്പെടുത്തി. കാലടി സമാന്തര പാലത്തിനുള്ള ഡിസൈൻ െഫബ്രുവരി അവസാനത്തോടെ പൂർത്തീകരിക്കും. പാലത്തിെൻറ അപ്രോച്ച് റോഡിന് ഏഴര ഏക്കർ ഭൂമി ആവശ്യമായി വരും. സ്ഥലം ഏറ്റെടുത്ത് നൽകുന്ന മുറക്ക് പണി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ധനകാര്യസ്ഥാപനങ്ങളുമായി മുഖ്യമന്ത്രി ചർച്ച നടത്തുമെന്ന് എം. നൗഷാദിനെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് പി.സി. ജോർജും ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്പ കുടിശ്ശിക കടാശ്വാസ പദ്ധതി പ്രകാരം ഇതിനകം ലഭിച്ച അപേക്ഷകൾ പരിശോധിച്ചശേഷം പുതിയ അപേക്ഷകൾ സ്വീകരിക്കുമെന്ന് പാറക്കൽ അബ്ദുല്ലയെ മന്ത്രി തോമസ് െഎസക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.