വളർത്തുനായ്​ ബൈക്കിടിച്ച് ചത്തു; യാത്രികന് ഗുരുതര പരിക്ക്

ഹരിപ്പാട്: റോഡിലേക്ക് ചാടിയ വളർത്തുനായ് ബൈക്കിടിച്ച് ചത്തു. ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. കാർത്തികപ്പള്ളി മഹാദേവികാട് മാങ്കീൽ കോളനിയിൽ സുരേഷിനാണ് (49) പരിക്കേറ്റത്. ഡാണാപ്പടി -കാർത്തികപ്പള്ളി റോഡിൽ വാതല്ലൂർ കോയിക്കൽ ജങ്ഷന് വടക്ക് ചൊവ്വാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം. പെയിൻറിങ് തൊഴിലാളിയായ സുരേഷ് എറണാകുളത്ത് ജോലിചെയ്യുന്ന മകനെ ബസ് കയറ്റിവിടാൻ ഹരിപ്പാട് പോയശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സമീപത്തെ വീട്ടിലെ നായെ ഗേറ്റ് അടക്കാതെ തുറന്നുവിട്ടതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. തലക്ക് ഗുരുതര പരിക്കേറ്റ സുരേഷിനെ ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.