കരിയർ ഗൈഡൻസ് ക്ലാസ്​​

അരൂക്കുറ്റി: വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കായി ദ്വിദിന കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. തൈക്കാട്ടുശ്ശേരി ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് നിർമല ശെൽവരാജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.എ. പരീത് മുഖ്യപ്രഭാഷണം നടത്തി. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എ. രാജൻ അധ്യക്ഷത വഹിച്ചു. കരിയർ ഗൈഡൻസ് ജില്ല കോഓഡിനേറ്റർ എ. സലാം, പ്രിൻസിപ്പൽ എച്ച്. ഐഷത്ത്, പി.ടി.എ വൈസ് പ്രസിഡൻറ് ഷാജി കടവിൽ, അധ്യാപകരായ ഷിഹാബുദ്ദീൻ, അനിൽ സെബാസ്റ്റ്യൻ, മൈനോറിറ്റി ട്രെയിനിങ് സ്കൂൾ പ്രിൻസിപ്പൽ നസീറ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.