വധശ്രമക്കേസ്​; പുനരന്വേഷണത്തിന് ഹൈ​േകാടതി ഉത്തരവി​െട്ടന്ന്​

ആലപ്പുഴ: ശിവസേന നേതാവിനെതിരെയുള്ള വധശ്രമക്കേസിൽ കുറ്റപത്രം റദ്ദാക്കി പുനരന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടതായി ശിവസേന ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2011 ജൂൺ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശ മലയാളിയും ചെങ്ങന്നൂർ കുടിശ്ശനാട് സൗപർണിക ഓഡിറ്റോറിയം ഉടമയായ സത്യദേവൻ മുൻ വൈരാഗ്യം തീർക്കുന്നതിനായി ശിവസേന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഹരികൃഷ്ണനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. അന്വേഷണത്തിൽ പൊലീസി​െൻറ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി ഹരികൃഷ്ണൻ ആദ്യം പൊലീസ് കംപ്ലയിൻറ് അതോറിറ്റിക്ക് ആദ്യം പരാതി നൽകി. തുടർന്ന് അതോറിറ്റിയുടെ നിർദേശപ്രകാരം കേസ് അന്വേഷണം മാവേലിക്കര സി.ഐയിൽ നിന്നും മാറ്റി ചെങ്ങന്നൂർ ഡിവൈ.എസ്.പിയെ ഏൽപിച്ചു. എന്നാൽ, ക്വട്ടേഷൻ സംഘത്തിന് അഞ്ച് ലക്ഷം രൂപ കൈമാറിയ പ്രസന്നൻ, വിക്രമൻ, ഇടിക്കുള എന്നിവരുടെ പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചില്ല. പിന്നീട് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ഹരികൃഷ്ണൻ ഹൈകോടതിയിൽ ഹരജി നൽകി. ഈ ഹരജി പരിഗണിച്ചാണ് കുറ്റപത്രം റദ്ദാക്കാനും പുനരന്വേഷണത്തിനും ഹൈകോടതി ഉത്തരവിട്ടതെന്ന് നേതാക്കൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സതീശൻ ചുനക്കര, മനോഹരൻ മുതുകുളം, ഹരികൃഷ്ണൻ കുടശ്ശനാട് എന്നിവർ പങ്കെടുത്തു. റോഡ് ഉപരോധം 21ന് ആലപ്പുഴ: ലക്ഷം തൊഴിൽദാനം പദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ 85,000 കർഷകർക്ക് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി ഒരുലക്ഷം യുവകർഷക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 1994ൽ കൃഷിവകുപ്പ് നടപ്പാക്കിയ പദ്ധതിയിൽ അംഗങ്ങളായി ചേരുന്നവർക്ക് 60 വയസ്സ് പൂർത്തിയാകുമ്പോൾ പെൻഷനും ഗ്രാറ്റ്വിറ്റിയും ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, പദ്ധതി ഉദ്ഘാടനം മാത്രം നടത്തി അംഗങ്ങളെ സർക്കാർ വഞ്ചിക്കുകയായിരുന്നു. പ്രശ്നത്തി​െൻറ ഗൗരവം മനസ്സിലാക്കി മുഖ്യമന്ത്രി ഇടപെട്ടിട്ടും കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഇതിന് തടസ്സം നിൽക്കുകയാണ്. ഇതിനെതിരെ 21ന് ഒരുലക്ഷം യുവകർഷക സമിതിയുടെ നേതൃത്വത്തിൽ ചേർത്തല സ​െൻറ് മൈക്കിൾസ് കോളജിന് സമീപത്തെ ദേശീയപാത ഉപരോധിക്കും. ഉച്ചക്ക് രണ്ടിന് ഉപരോധ സമരം കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് കെ.പി. ബൈജു, ജനറൽ സെക്രട്ടറി സജീവ് വാസുദേവൻ, വൈസ് പ്രസിഡൻറ് വേണുഗോപാലൻ പോറ്റി, രക്ഷാധികാരി അലക്സ് മാത്യു, ടി.എം. ഷാജി എന്നിവർ പങ്കെടുത്തു. മാർച്ചും ധർണയും ആലപ്പുഴ: നിർമാണ മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ലെൻസ്ഫെഡ് (ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ) ജില്ല കമ്മിറ്റിയുടെ ആഭമുഖ്യത്തിൽ എട്ടിന് കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ധർണ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. സനൽകുമാർ ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ ജില്ല പ്രസിഡൻറ് വി.എസ്. ശ്രീകുമാർ, സെക്രട്ടറി ഷൈൻ ജോസഫ്, ട്രഷറർ എം.പി. സജി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.