ആലപ്പുഴ: ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലായി അഞ്ചുപേരെ അറസ്റ്റ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ കെ.ആർ. ബാബുവിെൻറ നേതൃത്വത്തിൽ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ പൂപ്പള്ളി, മങ്കൊമ്പ്, കിടങ്ങറ എന്നിവടങ്ങളിൽ നടത്തിയ അന്വേഷണത്തിലും വാഹന പരിശോധനയിലുമാണ് പ്രതികൾ പിടിയിലായത്. കിടങ്ങറ പാലത്തിന് കിഴക്കുവശം െവച്ചാണ് ഇന്നോവ കാറിൽ കടത്തിയ 2.1 കിലോ കഞ്ചാവ് കണ്ടെടുത്തത്. ചങ്ങനാശ്ശേരി താലൂക്കിൽ പെരുന്ന ഒളശപുരയിടം വീട്ടിൽ നിബിൻ ബാലൻ, ചങ്ങനാശ്ശേരി പെരുന്ന ഫാത്തിമാപുരം മലയിൽ പുതുപറമ്പിൽ കിഷോർ കൃഷ്ണൻകുട്ടി എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ ചങ്ങനാശ്ശേരി സ്വദേശിയിൽനിന്ന് ദിവസവാടകക്ക് വാഹനം എടുത്താണ് തമിഴ്നാട്ടിലെ കമ്പത്തുനിന്ന് കഞ്ചാവ് എത്തിച്ചത്. ജില്ലയുടെ കിഴക്കൻ മേഖലകളിലും ചങ്ങനാശ്ശേരിയിലുമായി മൊത്ത വിതരണത്തിന് എത്തിച്ച കഞ്ചാവാണിതെന്നും കിഷോറിെൻറ പേരിൽ ചങ്ങനാശ്ശേരി പൊലീസിലും ചങ്ങനാശ്ശേരി എക്സൈസിലും കഞ്ചാവ് കേസ് നിലവിലുണ്ടെന്നും അധികൃതർ പറഞ്ഞു. ഒരു കേസിൽ ഒളിവിൽകഴിഞ്ഞ് വരുകയായിരുന്നു. നിബിെൻറ പേരിൽ ചങ്ങനാശ്ശേരി പൊലീസിൽ ക്രിമിനൽ കേസുമുണ്ട്. കാറിെൻറ മുൻഭാഗെത്ത വാതിലുകളിൽ രഹസ്യമായി ക്രമീകരിച്ച അറകളിൽ പൊതികളായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഇതിനുമുമ്പും സമാനരീതിയിൽ കഞ്ചാവ് കടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് വാഹനസഹിതം ഇവർ അറസ്റ്റിലാകുന്നതെന്നും സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. നേരേത്ത ഓട്ടോറിക്ഷയിൽ കഞ്ചാവ് ചെറിയ പൊതികളാക്കി കടത്തിയതിന് ഡ്രൈവർ ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുതുപറമ്പിൽ രാജീവിനെ കുട്ടനാട് മങ്കൊമ്പിൽെവച്ച് അറസ്റ്റ് ചെയ്യുകയും 20 പൊതി കഞ്ചാവും വാഹനവും പിടിച്ചെടുക്കുകയും ചെയ്തു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ ബൈക്കിൽ കഞ്ചാവുമായി എത്തിയ ചങ്ങാനാശ്ശേരി ഫാത്തിമാപുരം പുതുപറമ്പിൽ ജഗ്ഫർ നസീർ, ചങ്ങന്നാശ്ശേരി തൃക്കൊടിത്താനം റഉൗഫ് മൻസിലിൽ മുഹമ്മദ് റമീസ് എന്നിവരെ 110 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതേ തുടർന്നാണ് കാറിനകത്ത് കമ്പത്തുനിന്ന് സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന കിഷോർ, നിബിർ എന്നിവക്കുറിച്ച് വിവരം ലഭിക്കുന്നതും കിടങ്ങറയിൽെവച്ച് ഇവർ അറസ്റ്റിലാകുന്നതും. പ്രതികളെ ആലപ്പുഴ ജില്ല കോടതി, രാമങ്കരി കോടതി എന്നിവടങ്ങളിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബസിലും െട്രയിനിലും പരിശോധന ശക്തമാക്കിയതിനെ തുടർന്ന് ഇപ്പോൾ കൂടുതലായും ആഡംബര കാറുകളിലാണ് കഞ്ചാവ് കടത്തുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡിൽ മാത്രം പിടികൂടുന്ന മൂന്നാമത്തെ ആഡംബര കാറാണിത്. െറയ്ഡിൽ സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ പ്രിവൻറിവ് ഓഫിസർമാരായ എൻ. ബാബു, പി.എം. സുമേഷ്, കുഞ്ഞുമോൻ, എം.കെ. സജിമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം. റെനി, ഓംകാർനാഥ്, അനിലാൽ, അരുൺ, രവികുമാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.