ഫാഷിസത്തെ നേരിടാൻ സർവകലാശാലകളിൽ ബദൽജ്ഞാനം വേണം ^ഹമീദ് വാണിയമ്പലം

ഫാഷിസത്തെ നേരിടാൻ സർവകലാശാലകളിൽ ബദൽജ്ഞാനം വേണം -ഹമീദ് വാണിയമ്പലം ആലപ്പുഴ: ഫാഷിസത്തെ നേരിടാൻ സർവകലാശാലകളിൽ ബദൽജ്ഞാനം ഉണ്ടാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ഫ്രറ്റേണിറ്റി ആലപ്പുഴ ജില്ല പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസവും കോർപറേറ്റുകളുമായുള്ള ചങ്ങാത്തം മൂലം സാമുദായിക ധ്രുവീകരണമാണ് രാജ്യത്ത് നടക്കുന്നത്. ഇതിനെതിരെ നിശ്ശബ്ദരാകാതെ പ്രതികരിക്കുന്ന പുതുതലമുറ ഉണ്ടാകണം. സംഘ്പരിവാറി​െൻറ അതിശക്തിമൂലം രാജ്യം സ്തംഭനാവസ്ഥയിലാണ്. വംശീയതയുടെയും ജാതീയതയുടെയും രാഷ്ട്രീയമാണ് എല്ലാവരെയും നയിക്കുന്നത്. ഇതിനൊരു മാറ്റം അനിവാര്യമാണ്. ഇടതുപക്ഷം ഫാഷിസത്തി​െൻറ വളർച്ചയെ സഹായിക്കുകയും സംഘ്പരിവാർ ആശയങ്ങൾ കേരളത്തിൽ പ്രോത്സാഹിപ്പിക്കുകയുമാണ്. നീതിക്കായി സമരം ചെയ്യുന്നവരെ അടിച്ചമർത്തുന്ന ഭരണത്തിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻറ് കെ.വി. സഫീർഷ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഷാരിഖ് അൻസാർ മുഖ്യാതിഥിതിയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ, സംസ്ഥാന കമ്മിറ്റി അംഗം ഷെറിൻ ഷിഹാബ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് മോഹൻ സി. മാവേലിക്കര, ദേശീയ സെക്രട്ടറി പ്രഫ. അഖിബ് മുംബൈ, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് അബ്ദുല്ലത്തീഫ്, അസെറ്റ് ജില്ല പ്രസിഡൻറ് ജസീല ഹരിപ്പാട്, സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാർ എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ട് സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ അബൂബക്കർ വടുതല നന്ദിയും പറഞ്ഞു. തുടർന്ന് ജില്ല ഭാരവാഹികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും നടന്നു. ഭാരവാഹികൾ: അർച്ചന പ്രിജിത്ത് (പ്രസി), വിദ്യ വിമൽ, ഫൗസിയ സബീർ, സജി ഫാസിൽ (വൈസ് പ്രസി), റിനാഷ് മജീദ്, ഫാജിദ് ഇഖ്ബാൽ (ജന. സെക്ര), ബിബിൻ ബാലാജി, ഇസ്ഹാഖ് ഇബ്രാഹിം, ഇജാസ് ആലപ്പുഴ, മുർഷിദ ഫസൽ, മുഹ്സിന മുസ്തഫ (സെക്ര), അനീഷ്‌ പാണ്ടനാട്, വിമൽ കുമാർ, സംഗീത പ്രശാന്ത്, രിസ്വാന ഹക്കീം, എം.എച്ച്. ഷാനവാസ് (സെക്രേട്ടറിയറ്റ് അംഗങ്ങൾ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.