പാഠ്യപദ്ധതിയിൽ സാന്ത്വന പരിചരണം ആലോചിക്കും ^മന്ത്രി ​തോമസ്​ ​െഎസക്​

പാഠ്യപദ്ധതിയിൽ സാന്ത്വന പരിചരണം ആലോചിക്കും -മന്ത്രി തോമസ് െഎസക് മുഹമ്മ: സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെടാനും സഹായിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. മുഹമ്മയില്‍ പാലിയേറ്റിവ് വളൻറിയര്‍മാരുടെ സംസ്ഥാന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനം സ്‌കൂള്‍, കോളജ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജെ. ജയലാല്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍, ജില്ല പഞ്ചായത്ത് അംഗം ജമീല പുരുഷോത്തമന്‍, സംഘാടകസമിതി വര്‍ക്കിങ് ചെയര്‍മാന്‍ സി.കെ. സുരേന്ദ്രന്‍, ഐ.എ.പി.സി.കെ ജനറല്‍ സെക്രട്ടറി നാരായണന്‍ പുതുക്കുടി, ഡോ. സൈറു ഫിലിപ് എന്നിവര്‍ സംസാരിച്ചു. ഡോ. സൈറു ഫിലിപ്, ജ്യോതി ജയന്‍, ഡോ. ചിത്ര വെങ്കിടേഷ്, -ഡോ. അജ്മല്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.