മെഡിക്കൽ ക്യാമ്പും രക്തഗ്രൂപ് നിർണയവും

മൂവാറ്റുപുഴ: പായിപ്ര നന്മ ടീമി​െൻറയും - പേഴക്കാപ്പിള്ളി സബൈൻ ഹോസ്പിറ്റൽ ആൻഡ് റിസർച് സ​െൻററി​െൻറയും ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ അസ്ഥിരോഗ മെഡിക്കൽ ക്യാമ്പും രക്ത ഗ്രൂപ് നിർണയവും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നന്മ പ്രസിഡൻറ് നിഷാദ് പാണായിച്ചാലിൽ അധ്യക്ഷത വഹിച്ചു. ഡോ. പ്രമോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. മുഖ്യ മന്ത്രിയുടെ പൊലീസ് മെഡൽ നേടിയ കാലടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എം.കെ. അബ്ദുൽ സത്താറിനെ നന്മ എക്സിക്യൂട്ടിവ് മെംബർ ഇ.എം. നസീർ പൊന്നാടയണിയിച്ചു. മാരത്തണിൽ വിജയിയായ ദിൽക്കാഷിനെ പഞ്ചായത്ത് മെംബർ പി.എസ്. ഗോപകുമാർ അനുമോദിച്ചു. പഞ്ചായത്ത് മെംബർ നസീമ സുനിൽ, ലൈബ്രറി കൗൺസിൽ ജില്ല ജോയൻറ് സെക്രട്ടറി സി.കെ. ഉണ്ണി, നൗഷാദ്, കെ.എം. മജാസ്, പി.എ. കബീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.