എട്ട് വർഷത്തിനുള്ളിൽ ഭൂഗർഭജലത്തിൽ വൻകുറവുണ്ടാകും ^സെമിനാർ

എട്ട് വർഷത്തിനുള്ളിൽ ഭൂഗർഭജലത്തിൽ വൻകുറവുണ്ടാകും -സെമിനാർ ആലപ്പുഴ: എട്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഭൂഗർഭ ജലത്തി​െൻറ തോത് അപകടകരമായ നിലയിൽ താഴുമെന്ന് ഡോ. എസ്. ബിജോയി നന്ദൻ പറഞ്ഞു. ലോക തണ്ണീർത്തട ദിനാചരണത്തോട് അനുബന്ധിച്ച് നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്.ഡി കോളജ് ജന്തുശാസ്ത്ര പഠന-ഗവേഷണ വിഭാഗം ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന ശാസ്ത്ര പ്രദർശനവും മത്സരങ്ങളും പ്രിൻസിപ്പൽ ഡോ. എസ്. നടരാജ അയ്യർ ഉദ്ഘാടനം ചെയ്തു. ഡോ. കെ.എസ്. രഘുനാഥ് അധ്യക്ഷത വഹിച്ചു. കൺവീനർ ഡോ. ജി. നാഗേന്ദ്ര പ്രഭു സ്വാഗതവും വിദ്യാർഥി രേഷ്മ വി. നായർ നന്ദിയും പറഞ്ഞു. ജില്ല സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സുമി ജോസഫ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ജില്ല സാമൂഹിക വനവത്കരണ വിഭാഗം എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രശ്നോത്തരിയിൽ കോട്ടയം സി.എം.എസ് കോളജ്, ചങ്ങനാശ്ശേരി എസ്.ബി കോളജ്, ആലപ്പുഴ എസ്.ഡി കോളജ് എന്നിവർ ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രബന്ധ മത്സരത്തിൽ ഒന്നാംസ്ഥാനം എസ്.ബി കോളജിലെ മീര ലിസ ജോസും രണ്ടാം സ്ഥാനം ആലപ്പുഴ സ​െൻറ് ജോസഫ്സ് കോളജിലെ എ.യു. വർഷയും കരസ്ഥമാക്കി. ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരത്തിൽ സി.ജെ. ബിനോയ്, ചേർത്തല എസ്.എൻ കോളജിലെ എച്ച്. സുനൈദ്, എസ്.ഡി കോളജിലെ നവനീത് കൃഷ്ണ എന്നിവർ വിജയിച്ചു. വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കോൺഗ്രസ് തീരദേശ പദയാത്ര വിജയിപ്പിക്കും ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തീരദേശ ജനതയോട് കാണിക്കുന്ന അവഗണനക്കെതിരെ ഡി.സി.സി പ്രസിഡൻറ് എം. ലിജു നയിക്കുന്ന തീരദേശ പദയാത്ര വിജയിപ്പിക്കാൻ പോഷക സംഘടന ജില്ല പ്രസിഡൻറുമാരുടെ യോഗം തീരുമാനിച്ചു. ഇൗമാസം 18, 19, 20, 21 തീയതികളിൽ നടക്കുന്ന യാത്രയിൽ എല്ലാ തലങ്ങളിൽനിന്നും സ്ഥിരം വളൻറിയർമാരെ പങ്കെടുപ്പിക്കും. മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൊതുസമൂഹത്തി​െൻറ ശ്രദ്ധയിൽ കൊണ്ടുവരാൻ അർത്തുങ്കൽ, ആലപ്പുഴ ബീച്ച്, തോട്ടപ്പള്ളി ബീച്ച്, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. എൻ. ഹരിദാസ്, പി. സാബു, എസ്. ദീപു, ഷാജി പാണ്ഡവത്ത്, ജയിംസ് ചിങ്കുതറ, മൈക്കിൾ പി. ജോൺ, എസ്. സുദർശനകുമാർ, ടി.വി. രാജൻ എന്നിവർ സംസാരിച്ചു. 'മത്സ്യഫെഡ്; പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നത് കോടതിയലക്ഷ്യം' ആലപ്പുഴ: മത്സ്യഫെഡ് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള സർക്കാർ നീക്കം കോടതിയലക്ഷ്യമാണെന്ന് മുൻ ചെയർമാൻ വി. ദിനകരൻ പറഞ്ഞു. 2017 മാർച്ചിലാണ് മത്സ്യഫെഡ് ഭരണസമിതിയെ പിരിച്ചുവിട്ടത്. പിരിച്ചുവിട്ടതിനെതിരെ ത​െൻറ നേതൃത്വത്തിൽ ഹൈകോടതിയിൽ കേസ് നൽകിയിരുന്നു. ഇതുസംബന്ധിച്ച് അഭിഭാഷകനുമായി ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.