എം.എസ്.എഫ് ജില്ല നേതൃക്യാമ്പ്​

അമ്പലപ്പുഴ: 'അറിവ്-1950' എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘ്പരിവാർ രാഷ്ട്രം മറ്റുള്ളവരെ നിശ്ശബ്ദരാക്കുമ്പോൾ ഫാഷിസത്തിനെതിരെ വിദ്യാർഥികൾ കാമ്പസുകളിൽ പ്രചാരണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് അൽത്താഫ് സുബൈർ അധ്യക്ഷത വഹിച്ചു. സംസ്ഥാന മുൻ പ്രസിഡൻറ് കെ.എം. ഹസൈനാർ മുഖ്യപ്രഭാഷണം നടത്തി. എ. മുഹമ്മദ് കൊച്ചുകളം, സദ്ദാം ഹരിപ്പാട്, എ.എ. റസാഖ്, ബി.എ. ഗഫൂർ, ശ്യാം സുന്ദർ, ബഷീർ തട്ടാപ്പറമ്പ്, എ. ഷാജഹാൻ, സഫീർ പീടിയേക്കൽ, വാഹിദ് മാവുങ്കൽ, റിയാസ് കൊച്ചുകളം, അൻഷാദ് കായംകുളം, ഉവൈസ് പതിയാങ്കര എന്നിവർ സംസാരിച്ചു. എം.എസ്.എഫ് ഹരിത സംസ്ഥാന വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ബരീറ താഹയെയും പുളിങ്കുന്ന് എൻജിനീയറിങ് കോളജ് യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട സഫ അബ്ദുൽ ഹക്കീമിനെയും അനുമോദിച്ചു. തുടർന്ന് 'സമകാലിക ഇന്ത്യയിൽ മുസ്ലിം ലീഗി​െൻറ പ്രസക്തി' വിഷയത്തിൽ ചേകന്നൂർ ഡോ. സുബൈർ ഹുദവി സംസാരിച്ചു. നേതാവിനൊപ്പം എന്ന പരിപാടിയിൽ 'ഇന്ത്യൻ ഫാഷിസത്തെ എങ്ങനെ പ്രതിരോധിക്കാം' വിഷയത്തിൽ ഫക്രുദ്ദീൻ അലി അഹമ്മദ് പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കിഴരിയൂർ, അനീസ് റഹ്മാൻ, അജ്മൽ ഹസൈനാർ, നസീർ മണ്ണഞ്ചേരി, ഇർഷാദ് ചാരുംമൂട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലഹരി ഗുളികകളുമായി രണ്ടുപേർ അറസ്റ്റിൽ ആലപ്പുഴ: ലഹരി ഗുളികകളുമായി യുവാക്കളെ നഗരത്തിൽനിന്ന് എക്സൈസ് സംഘം പിടികൂടി. അമ്പലപ്പുഴ വണ്ടാനം കായിപ്പള്ളി കക്കാഴം വീട്ടിൽ േബ്രക്ക് റിയാസ് എന്ന റിയാസ് (40), ആലപ്പുഴ വഴിച്ചേരി സ​െൻറ് ജോസഫ് സ്ട്രീറ്റ് കുമാർ നിവാസിൽ കുമാർ എന്ന റോബർട്ട് (35) എന്നിവരെയാണ് ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് സി.െഎ കെ.ആർ. ബാബുവി​െൻറ നേതൃത്വത്തിെല സംഘം പിടികൂടിയത്. അർബുദ ബാധിതർക്കും മാനസിക വിഭ്രാന്തിയുള്ളവർക്കും നൽകുന്നതും വിൽപന നിയന്ത്രണമുള്ളതുമായ 40 ഗുളികയാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. സ്വന്തമായി കുറിപ്പടിയുണ്ടാക്കി വിവിധ മെഡിക്കൽ സ്റ്റോറുകളിൽ നിസ്സാരവിലയ്ക്കാണ് ഇവർ ഗുളികകൾ വാങ്ങിയത്. ലഹരിക്ക് അടിപ്പെട്ടവർക്ക് ഒന്നിന് 50 മുതൽ 150 രൂപ വരെ വിലയ്ക്കായിരുന്നു വിൽപന നടത്തിയിരുന്നതെന്ന് സി.െഎ പറഞ്ഞു. പ്രതികൾ മുമ്പും മയക്കുമരുന്ന് കേസുകളിൽ പിടിയിലായിട്ടുണ്ട്. പ്രിവൻറിവ് ഓഫിസർമാരായ എൻ. ബാബു, എ. കുഞ്ഞുമോൻ, സുമേഷ്, എം.കെ. സജിമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം. റെനി, അനിൽകുമാർ, ഓംകാർനാഥ്, അരുൺ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.